ചായ്യോത്ത് പള്ളി മുറ്റത്തു നിന്നും ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
ചായ്യോം : പള്ളി മുറ്റത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച രണ്ടുപേരെ നീലേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ.പ്രേംസദനും എസ്.ഐ ടി.വിശാഖും സംഘവും അറസ്റ്റു ചെയ്തു . കയ്യൂർ ഉദയഗിരിയിൽ പ്രഭാകരന്റെ മകൻ ഇ.കെ. അനിൽ കുമാർ ( 30 )ചായ്യോം മാനൂരി മൂന്ന് റോഡിലെ താഴത്തുവീട്ടിൽ കുഞ്ഞമ്പുവിന്റെ മകൻ ടി.വി. ശ്രീജിത്ത് (33), എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം ചായോത്ത് ജുമാമസ്ജിദ് പരിസത്ത് നിർത്തിയിട്ട ചീമേനിയിലെ അസ്മത്ത് പാഷയുടെ കെ എൽ. 69 എസ്. 4869 നമ്പർ ബൈക്ക് മോഷ്ടിച്ച കേസിലാണ് ഇരുവരേയും അറസ്റ്റു ചെയ്തത്. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ സി.പി. ഒമാരായ പ്രബേഷ്, അമൽ എന്നിവരും ഉണ്ടായിരുന്നു.
No comments