Breaking News

ഹെഡ്ബുദ്ധ നാഗാ കൾച്ചറൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കാർഷിക തൈകൾ വിതരണം ചെയ്തു.


ബന്തടുക്ക: പനത്തടി ഗ്രാമപഞ്ചായത്തിലെ പാണത്തൂർ ബാപ്പുങ്കയം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെഡ്ബുദ്ധ നാഗ കൾച്ചറ ൽ &ചാരിറ്റബിൾ ട്രസ്റ്റ്‌ കഴിഞ്ഞ നാല് വർഷത്തോളമായി കാസർഗോഡ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തെങ്ങിൻ തൈ, കമുകിൻ തൈ, വെറ്റില കൊടി, തുടങ്ങിയ വിവിധയിനം ഔഷധ ചെടി വിതരണം, നിർധനരായ കുടുംബങ്ങൾക്ക് സ്വയം തൊഴിലിന് വേണ്ടി ആട്ടിൻ കുട്ടികളെ വിതരണം ചെയ്യൽ തുടങ്ങിയ ചാരിറ്റി പ്രവർത്തനങ്ങളും ചെയ്തു വരുന്നു..

അതിന്റെ ഭാഗമായി കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡിലുൾപ്പെടുന്ന കക്കച്ചാൽ, കുമ്പച്ചി മൂല ഊരിലെ ഇരുപതോളം കുടുംബങ്ങൾക്കാണ് തെങ്ങിൻ തൈ, കമുകിൻ തൈ തുടങ്ങിയ കാർഷിക തൈകൾ വിതരണം ചെയ്തത്.ട്രസ്റ്റ്‌  അംഗം മാധവൻ പട്ടുവം അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ശ്രീമതി. നാരായണി ഉത്ഘാടനം ചെയ്തു.

സാമൂഹ്യ പ്രവർത്തകനായ ശ്രീ ഷിബു പാണത്തൂർ,ട്രസ്റ്റ്‌ മെമ്പർ രാഗേഷ് മാലോം, ഹരിത കർമ്മ സേനാംഗം ശ്രീമതി .ശാന്ത കേശവൻ, കുടുംബശ്രീ ഏ.ഡി.എസ് അംഗം ശ്രീമതി.ഓമനചന്ദ്രൻ, ജ്വാല കുടുംബശ്രീ പ്രസിഡണ്ട് ശ്രീമതി. ശ്രീജ രാജേഷ്, സെക്രട്ടറി ശ്രീമതി.രാഖി സതീശൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ശ്രീ.ബാബു കരിവേടകം സ്വാഗതവും ട്രസ്റ്റ് അംഗം ശ്രീ..വിനോദ് മാലോം നന്ദിയും പറഞ്ഞു. തുടർന്ന് ഊരിലെ കുട്ടികളുടെ നാടൻ പാട്ടുകൾ അരങ്ങേറി....

No comments