Breaking News

ഓൺലൈൻ വഴി ഹെഡ് സെറ്റ് ബുക്ക് ചെയ്ത യുവാവിന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തു ഉദുമയിലാണ് സംഭവം

 





കാഞ്ഞങ്ങാട് : ഓൺലൈൻ വഴിഹെഡ്സെറ്റ് ബുക്ക് ചെയ്ത യുവാവിന് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ബാര മാങ്ങാട് സ്വദേശി മുഹമ്മദ് ആഷിറി 24ന്റെ പണമാണ് അജ്ഞാത സംഘം തട്ടിയെടുത്തത്. ആഷിർ ഒരു ആപ്പ് വഴി ഹെഡ് സെറ്റിന് ബുക്ക് ചെയ്തിരുന്നു. രണ്ടുദിവസത്തിനുശേഷം യുവാവിന് ഒരു ഫോണ് സന്ദേശം എത്തി. ബുക്ക് ചെയ്ത ഹെഡ് സെറ്റ് റെഡിയായിട്ടുണ്ടെന്നും സാങ്കേതിക പ്രശ്നം മൂലം കൊറിയറിൽ ഹെഡ് സെറ്റ് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്നുമായിരുന്നു അറിയിച്ചത്.


ഹിന്ദി ഭാഷയിൽ സംസാരിക്കുന്ന ആളാണ് യുവാവിനെ ഇക്കാര്യം അറിയിച്ചത്. പ്രശ്നം പരിഹരിക്കാൻ ഗൂഗിൾ പേ വഴി 5 രൂപ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അജ്ഞാതൻ ആവശ്യപ്പെട്ട പ്രകാരം ആഷിർ ഗൂഗിൾ പേ വഴി അഞ്ച് രൂപ അയച്ചുകൊടുത്തു .ഇതിനുശേഷം ആഷിറിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു ലിങ്ക് എത്തുകയും ഇത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെ സംശയം ഒന്നും തോന്നാതിരുന്ന യുവാവ് അജ്ഞാതൻ അയച്ചുകൊടുത്ത ലിങ്ക് ഇൻസ്റ്റാൾ ചെയ്തു .പിന്നാലെ മെസ്സേജ് ആയി ഒ.ടി.പി നമ്പർ എത്തുകയും ചെയ്തു. അജ്ഞാതൻ ഈ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ട പ്രകാരം നൽകി പിന്നാലെയാണ് ഉദുമ

ബറോഡ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 99 999 രൂപയുവാവിന് നഷ്ടപ്പെട്ടത്.. പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ബാങ്കിൽ നിന്നും ലോണെടുത്ത് അക്കൗണ്ടിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.ഉടൻ തന്നെ ആഷിർ അധികൃതമായി ബന്ധപ്പെട്ടെങ്കിലും ഇതിനോടകം യുവാവിന്റെ പണം അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. .യുവാവ് ഓർഡർ ചെയ്ത ഹെഡ് സൈറ്റ്
ലഭിക്കുകയും ചെയ്തു.

പൊലീസിലും പരാതി നൽകി. സൈബർ സെല്ലിലും മേൽപറമ്പ് .

പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു ഹാക്കർമാർ പണം തട്ടിയതാകാമെന്നാണ് സംശയിക്കുന്നത് . യുവാവിന് സന്ദേശമെത്തിയ വാട്സാ

പ്പ് നമ്പർ പൊലീസിന് ശേഖരിക്കാനായിട്ടുണ്ട്.

No comments