Breaking News

വില്ലേജ് പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു


എണ്ണപ്പാറ: എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരം എണ്ണപ്പാറ വില്ലേജ് പ്ലാനിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.

   നബാർഡ് പദ്ധതി നടത്തിപ്പുമായി ബന്ധപെട്ട് ഊരുതലത്തിൽ രൂപീകരിച്ചതാണ് വില്ലേജ് പ്ലാനിംഗ് കമ്മിറ്റികൾ .

    ശുചീകരണ പ്രവർത്തനത്തിന്റെ ഉത്ഘാടനം ഡോ: നിത നിർവ്വഹിച്ചു. സരോജിനി കുഞ്ഞികണ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെന്റെർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെന്റ് പ്രോഗ്രാം മാനേജർ കെ.എ ജോസഫ്, ദാമോദരൻ മൊയാലം, രമേശൻ മലയാറ്റുകര, എ.പത്മനാഭൻ , പി.കെ രാജീവ്, രജനി മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

 എം.സി. ഗീത, എ. ഇ അമ്പു ,എം. രാഘവൻ , കല്യാണി രാമകൃഷ്ണൻ, മനീഷ സതീശൻ തുടങ്ങിയവർ നേതൃത്വം നൽകി.

  അനിത പ്രിയേഷ് സ്വാഗതവും, ബിന്ദു ബാബു നന്ദിയും പറഞ്ഞു.

No comments