Breaking News

അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് പദ്ധതിക്ക് വെള്ളരിക്കുണ്ട് താലൂക്കിൽ തുടക്കമായി


വെള്ളരിക്കുണ്ട് : അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് (റേഷൻ റൈറ്റ് കാർഡ് ) പദ്ധതിക്ക് വെള്ളരിക്കുണ്ട് താലൂക്കിൽ ഇന്ന് തുടക്കമായി.

പ്ലാച്ചിക്കരയിലെ ഗുഡ് വുഡ് ഓഫിസിന് മുന്നിൽ നടന്ന ക്യാമ്പിൽ താലൂക്കിൽ നിന്നുള്ള 108 അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു.

ഇവർക്കുള്ള റേഷൻ റൈറ്റ് ഉടനെ നൽകും. ഇതു പയോഗിച്ച് 5 കി.ഗ്രാം. ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകൾ വഴി സൗജന്യമായി ലഭിക്കും 

         ക്യാമ്പ് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ ലില്ലിക്കുട്ടി ഡെന്നി ഉൽഘാടനം ചെയ്തു. ടി.എസ്. ഒ   സജിവൻ ടി സി ചടങ്ങിൽ അദ്ധ്ക്ഷനായി. ഏ ടി.എസ്.ഒ. ജയൻ എൻ പണിക്കർ സ്വാഗതവും  റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആന്റണി നന്ദിയും പറഞ്ഞു.

       പി.ഗോപി (കോടാം ബേളൂർ പഞ്ചായത്തം ഗം),കെ.ജെ. വർക്കി (മുൻ പ്രസിഡണ്ട് വെസ്റ്റ് എളേരി പഞ്ചായത്ത്) നന്ദകുമാർ പി.ടി., ആന്റെക്സ് ജോസഫ്, (താലൂക്ക് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗങ്ങൾ )സജീവ് പുഴക്കര ( എ.കെ. ആർ ആർ ഡി.എ. കാ താലുക്ക് പ്രസിഡണ്ട് , സീനിയർ ക്ലർക്ക്മാരായ രാജീവൻ കെ.കെ. , ദിനേശ കുമാർ സി.എം, ബിനോയ് ജോർജ് എന്നിവരും സംസാരിച്ചു.   സപ്ലെ ഓഫിസ് ജീവനക്കാരായ ജിഷ്ണു വി വി, മധു സി.കെ എന്നിവരും പങ്കെടുത്തു.











No comments