Breaking News

മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച്ച വെള്ളരിക്കുണ്ടിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവ്വഹിക്കും


വെളളരിക്കുണ്ട് : മാലോത്ത് സർവീസ് സഹകരണ ബാങ്ക് പുതിയ നിക്ഷേപ വായ്പ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 29 രാവിലെ 11 മണിക്ക് വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടക്കും 1958ൽ ഐക്യനാണയ സംഘമായി രൂപീകരിച്ച സർവീസ് സഹകരണ ബാങ്ക് 65 വർഷമായി മലയോര ജനതയ്ക്ക് സാമ്പത്തിക സഹായ സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും നൽകിവരുന്നു കാലഘട്ടത്തിൻറെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ബാങ്ക് പുതിയ നിക്ഷേപ വായ്പ പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ് പ്രസ്തുത പദ്ധതികളുടെ ഉദ്ഘാടനവും ആദ്യകാല മെമ്പർമാരെ ആദരിക്കൽ ചടങ്ങും നാളെ ഞായറാഴ്ച 11 മണിക്ക് ബാങ്ക് പ്രസിഡണ്ട് ഹരീഷ് പി നായരുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷതയിൽ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിക്കുന്നു. സ്വദേശ വിദേശ വിദ്യാഭ്യാസത്തിനും തൊഴിൽ അന്വേഷണത്തിനും കൈത്താങ്ങാകുവാൻ വിവിധ കാലയളവിലേക്ക് ഉയർന്ന പലിശ നിരക്കിൽ റിക്കവറിങ് നിക്ഷേപം -ധനശ്രീ . നിക്ഷേപത്തിന്റെ രണ്ടിരട്ടി വരെ വായ്പ സൗകര്യം പ്രവർത്തന പരിധിയിലെ വ്യാപാര അഭിവൃദ്ധിക്കായി മിതമായ നിരക്കിൽ മൂന്നുലക്ഷം വരെ ബൈപ്പാസ് സൗകര്യം ഒരുക്കുന്ന "വ്യാപാർസമൃദ്ധി" കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് തുച്ഛമായ പലിശ നിരക്കിൽ വായ്പ പദ്ധതി - "കർഷകമിത്ര "

ദിന നിക്ഷേപ കണക്ഷനുകൾക്കായി ഡെയിലി കളക്ഷൻ മൊബൈൽ ആപ്പ് . ബാങ്കിന്റെ എല്ലാ ബ്രാഞ്ചിൽ നിന്നും ഇടപാട് നടത്താൻ കോർ ബാങ്കിംഗ് സംവിധാനം . കർഷകർക്ക് എല്ലാത്തരം ജൈവ രാസവളങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കാൻ മാലോത്തും ബളാലും വളം ഡിപ്പോ . 

ബാങ്ക് ഇടപാടുകളെ കുറിച്ച് അറിയാൻ എസ്എംഎസ് സംവിധാനം . നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ 8.75 ശതമാനം വരെ . സ്വർണ പ്രണയത്തിന് മാർക്കറ്റ് വിലയുടെ 85 ശതമാനം വരെ . മൂന്നുലക്ഷം രൂപ വരെയുള്ള ഗ്രൂപ്പ് നിക്ഷേപ സ്കീമുകൾ . മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന സഹകരണ സൂപ്പർ മാർക്കറ്റ് എന്നിവയെല്ലാം മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ പ്രത്യേകതകളാണ്

No comments