ഒരാഴ്ചക്കകം 65 കുടുംബങ്ങൾക്ക് ഏ ഏ വൈ കാർഡുകൾ അനുവദിക്കും ; വെള്ളരിക്കുണ്ട് താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു
വെള്ളരിക്കുണ്ട് : താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി ഇന്ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. കേന്ദ്ര ഭക്ഷ്യ ഭദ്രതാ നിയമം 2013 പ്രകാരം രൂപികൃതമായിട്ടുള്ളതാണ് ഈ വിജിലൻസ് സമിതി താലൂക്കിലെ മുഴുവൻ എം.എൽ ഏ മാരും , പഞ്ചായത്ത് പ്രസിഡണ്ട് മാരും , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റവന്യൂ, സിവിൽ സപ്ളയ്സ്, ലീഗ ൽ മെട്രോളജി, പൊതു വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യക്ഷേമം എന്നി വകുപ്പ് പ്രതിനിധികളും , ഭക്ഷ്യ സുരക്ഷ / ഉപഭോക്‌തൃ കാര്യം, വനിത ക്ഷേമം, എന്നി മേഖലകളിൽ പ്രവർത്തിക്കുന അനൗദ്യോഗിക അംഗങ്ങളും ചേർന്നതാണ് ഈ സമിതി.
റേഷൻ വിതരണം , സ്കൂളുകളിലെ ഉച്ച ഭക്ഷണം, അംഗൻവാടികളിലെ ഭക്ഷണ വിതരണം, ഓപ്പൺ മാർക്കറ്റ് എന്നിവ സംബന്ധിച്ച് ആവശ്യമായ ഇടപെടലുകൾ നടത്തുക നിർദേശങ്ങൾ നൽകുക എന്നതാണ് സമിതിയുടെ പ്രധാന ചുമതല.
ഇന്ന് നടന്ന യോഗത്തിൽ സമിതി ചെയർമാൻ സബ്- കലക്ടർ സൂഫിയാൻ അഹമ്മദ് IAS അദ്ധ്യക്ഷത വഹിച്ചു. സമിതി കൺവീനറായ താലൂക്ക് സപ്ലൈ ഓഫസർ സജീവൻ ടി.സി സ്വാഗതം പറഞ്ഞു.
റേഷൻ വിതരണം, മുൻഗണന കാർഡുകൾക്കുള്ള അപേക്ഷകൾ, ഏ ഏ വൈ കാർഡുകൾക്ക് പുഴുക്കലരി കൂടുതലായി ലഭിക്കേണ്ടത്, അംഗൻവാടികളിലേക്കുള്ള ഭക്ഷണ വിതരണം, സപ്ലെകോ ഔട്ലറ്റുകളുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് ചർച്ച നടന്നു.
താലൂക്കിൽ ഒരാഴ്ചക്കകം 65 കുടുംബങ്ങൾക്ക് ഏ ഏ വൈ കാർഡുകൾ അനുവദിക്കുമെന്ന് ടി.എസ്.ഒ. യോഗത്തിൽ അറിയിച്ചു - കൂടാതെ മുൻഗണന കാർഡുകൾക്കുള്ള ഓൺലൈൻ അപേക്ഷ ഈ മാസം 10 മുതൽ 20 വരെ സ്വീകരിക്കുന്നതും അറിയിച്ചു.
റോഡരികിൽ വിൽപന നടത്തുന്ന കരിമ്പിൻ ജൂസ്, അവിൽ മിൽക്ക് എന്ന് വയിൽ ഗുണനിലവാരം കുറഞ്ഞ ഐസ് ചേർക്കുന്നതിനെ പറ്റി സമിതി അംഗം നന്ദകുമാർ പി.ടി. പരാതി അറിയിച്ചു. ഇക്കാര്യം നടപടിക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിനെ അറിയിക്കാൻ തിരുമാനമായി.
കൂടാതെ മൽസ്യം കയറ്റിയ ലോറികളിൽ നിന്നും മലിന ജലം റോഡുകളിലേക്ക് തുറന്നു വിടുന്നതും നന്ദകുമാർ പരാതിയായി അറിയിച്ചു.- ഇക്കാര്യം നടപടിക്കായി ഗതാഗതം, പോലിസ് എന്നി വകുപ്പുകളെ അറിയിക്കുന്നതാണ്.
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോളി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സി. ഇസ്മയിൽ , എക്സ് എം.എൽ.എ. എം. കുമാരൻ വിവിധ പഞ്ചായത്തുകളെ പ്രതിനിധികരിച്ച് പി.ഗോപാലകൃഷ്ണൻ , സി.എച്ച്.അബ്ദുൾ നാസർ, പരപ്പ ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച രാജേഷ് എവി. എന്നിവരും
വിവിധ രാഷ്ടിയ പാർടികളെ പ്രതിനിധികരിച്ച് എം. കുമാരൻ (എക്സ്.എം.എൽ.എ. ) നന്ദകുമാർ പിടി , ബിജു തുളിശ്ശേരി , രാഘവൻ കൂലേരി എന്നിവരും എ.ടി.എസ്.ഒ. ജയൻ എൻ പണിക്കർ എളേരി റേഷനിംഗ് ഇൻസ്പെക്ടർ ജാസ്മിൻ കെ. ആന്റെണി , സിനിയർ കർക്ക് ദിനേഷ് കുമാർ സി.എം., വിശാൽ ജോ സ് , രാധ ഏ, ജിഷ്ണു വിവി, മധു, സി.കെഎന്നിവരും ലീഗൽ മെട്രോളജി ഇൻസ്പെക്ടർ രതീഷ് എം, വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ജിനി. പി ,ജിന്റുേ ജാസ്, ദിലീഷ് ഏ, സുമ പി.സി, എന്നിവരും പങ്കെടുത്തു.
No comments