Breaking News

നാഷണൽ ടെന്നീസ് വോളിബോൾ കേരള ടീമിൽ ജില്ലയിൽ നിന്നും ഏഴ് പേർ അഭിമാനമായി മലയോരത്ത് നിന്നും മൂന്ന് പേർ


കോഴിക്കോട്  നടക്കുന്ന നാഷണൽ ടെന്നീസ് വോളിബോൾ കേരള ടീമിൽ ജില്ലയിൽ നിന്നും ഏഴ് പേർ മിനി. സബ് ജൂനിയർ. യൂത്ത് വിഭാഗത്തിൽ ജേഴ്സി അണിയും 'യൂത്ത് വിഭാഗത്തിൽ ശാശ്വത് ആർ പൈ, വെള്ളിക്കോത്ത്, അദ്വൈത് കാലിച്ചാനടുക്കം കാർത്തിക സുഭാഷ് ബാബു ഓരി. മിനി വിഭാഗത്തിൽ എബിൻ ബിനിൽ. യദു രാജു ബാബു. വൈഗ ചന്ദ്രൻ എടത്തോട്. ഐറിൻ സ്റ്റാൻലി പരപ്പ. ഇത് രണ്ടാം തവണയാണ് കേരളത്തിൽ വെച്ച് നാഷണൽ ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് '. കാസർഗോഡ് ജില്ലയിൽ 3 തവണ കേരള സംസ്ഥാന ടെന്നിസ് വോളിബോൾ ചാമ്പ്യൻഷിപ്പും ഒരു തവണ നാഷണൽ ചാമ്പ്യൻഷിപ്പും കാസർഗോഡ് ജില്ല ടെന്നിസ് വോളിബോൾ അസോസിയേഷൻ്റെ സഹകരണത്തോടെ ഉദുമയിൽ നടത്തിയിരുന്നു'. ടെന്നീസ് വോളിബോൾ ഗെയിം ജില്ലയ്ക്ക് പരിചയപ്പെടുത്തിയത് മനോജ് പള്ളിക്കരയാണ്. ജില്ലയിലെ ആദ്യ ടെന്നീസ് വോളിബോൾ കളിക്കാരനും ആദ്യ റഫറിയും. ആദ്യ കോച്ചും മനോജ് പള്ളിക്കരയാണ്.. 2008 ൽ ആണ് ജില്ലയിൽ ടെന്നീസ് വോളിബോൾ എത്തുന്നത്. കേരളത്തിൽ ടെന്നീസ് വോളിബോൾ പ്രചരിപ്പിക്കുന്നതിലും മുഖ്യസംഘാടകൻ എന്ന നിലയ്ക്കും സംസ്ഥാന ടെന്നീസ് വോളിബോൾ അസോസിയേഷൻ മനോജ് പള്ളിക്കരയെ 'ആദരിച്ചു. നിലവിൽ സംസ്ഥാന സെക്രട്ടറി ടി.എം അബ്ദുൾ റഹ്മാനും.പ്രസിഡണ്ട് കാപ്പിൽ മുഹമ്മദ് പാഷയും, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മനോജ് പള്ളിക്കരയും ആണ്.


No comments