Breaking News

ബളാലിൽ വയോജനക്ലബ് രൂപീകരിച്ചു


വെള്ളരിക്കുണ്ട് :നാടിന്റെ വികസനത്തിന്  വേണ്ടി ഒരുകാലത്ത്‌ മുന്നിൽ നിന്ന് നയിച്ചവരെ ചേർത്ത്‌ പിടിക്കുക എന്നലക്ഷ്യത്തോടെ ബളാൽ ഗ്രാമപഞ്ചായത്ത്‌ വയോജനക്ലബ്ബ് രൂപീകരണവും ശില്പ ശാലയും സംഘടിപ്പിച്ചു.

പഞ്ചായത്തിലെ പതിനാറു വാർഡുകളിലെയും 59 വയസ്സ് കഴിഞ്ഞ വരെ ഉൾപ്പെടുത്തി യാണ് വയോജനക്ഷേമം മുൻനിർത്തി കൊണ്ട് പഞ്ചായത്ത്‌ വയോജന ക്ലബ് രൂപീകരിച്ചിരിക്കുന്നത്..

വെള്ളരിക്കുണ്ട് ദർശനഓഡിറ്റോറിയത്തിൽ നടന്ന പരിപാടി രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് രാജുകട്ടക്കയം അധ്യക്ഷതവഹിച്ചു. വയോജന സൗഹൃദ സമഗ്രപദ്ധതി രൂപീകരണവിഷയത്തിൽ കേരളഗ്രാമപഞ്ചായത്ത്‌ അസോസിയേഷൻ സി. ഇ. ഒ. കെ. വി. മദൻ മോഹൻ ക്ലാസ് എടുത്തു...

വൈസ് പ്രസിഡന്റ് എം. രാധാമണി. ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ ഷോബി ജോസഫ്. സി. രേഖ. പഞ്ചായത്ത്‌ സ്ഥിരം സമിതി  അംഗങ്ങൾ ആയ അലക്സ് നെടിയകാലയിൽ. മോൻസി ജോയി. അംഗങ്ങളായ വിനു. കെ. ആർ. . ജോസഫ് വർക്കി. സന്ധ്യ ശിവൻ.ശ്രീജ രാമചന്ദ്രൻ. ബിൻസി ജെയിൻ. പി . പൽമാവധി.  ആസൂത്രണസമിതി ഉപാധ്യക്ഷൻ അൻഡ്റൂസ് വട്ടക്കുന്നേൽ. രാഘവൻ അരിങ്കല്ല്. കെ. മനോജ്‌ കുമാർ.തുടങ്ങിയവർ പ്രസംഗിച്ചു...

No comments