Breaking News

വിദ്യാർഥിനി ട്രെയിനിൽ നിന്ന് തെറിച്ചുവീണു; ഗുരുതര പരിക്കോടെ ആശുപത്രിയിൽ കരിവെള്ളൂർ സ്വദേശിനിയും മംഗളൂരുവിലെ നേഴ്‌സിങ് വിദ്യാർഥിനിയുമായ അശ്വതി(18)യാണ് ട്രെയിനിൽ നിന്ന് വീണത്


നേഴ്സിങ് വിദ്യാര്‍ഥിനിയെ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ നിലയില്‍ കണ്ടെത്തി. കരിവെള്ളൂര്‍ സ്വദേശിനിയും മംഗളൂരുവിലെ നേഴ്‌സിങ് വിദ്യാര്‍ഥിനിയുമായ അശ്വതി(18)യാണ് ട്രെയിനില്‍ നിന്ന് വീണത്. ശനിയാഴ്ച രാവിലെ മംഗളൂരുവില്‍ നിന്ന് പയ്യന്നൂരിലേക്ക് യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വരികയായിരുന്നു. ഉദിനൂര്‍ പോട്ടച്ചാല്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രെയിനെത്തിയപ്പോള്‍ വാതില്‍പടിക്ക് സമീപം നില്‍ക്കുകയായിരുന്ന അശ്വതി അബദ്ധത്തില്‍ തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വതിയെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

No comments