ദേശീയ വടം വലി ജേതാക്കൾക്ക് വെള്ളരിക്കുണ്ട് പൗര സമിതിയുടെ ആദരവ്
വെള്ളരിക്കുണ്ട് : മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ സ്വർണ്ണമെഡലും വെള്ളി മെഡലും നേടിയ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളെ വെള്ളരിക്കുണ്ട് പൗരാവലി ആദരിച്ചു..
ബാന്റ് മേളത്തിന്റ അകമ്പടിയോടെ മെഡൽ ജേതാ ക്കളെ ടൗണിലേക്ക് സ്വീകരിച്ചു. തുടർന്ന് നടന്ന അനുമോദനസദസ്സ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു..
നാടിനു തന്നെ അഭിമാനമായ വിദ്യാർത്ഥികൾക്ക് ഉള്ള പൗരാവലിയുടെ സ്നേഹോപഹാരം രാജ് മോഹൻ ഉണ്ണിത്താൻ എം. പി. കൈമാറി. ചടങ്ങിൽ സ്കൂൾ മാനേജർ റവ.ഫ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗ ങ്ങളായാ ഷോബി ജോസഫ് സി. രേഖ.. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാധാമണി, വാർഡ് മെമ്പർ ബിനു .. കെ ആർ, പി.പത്മാവതി, ഹരീഷ് പി.നായർ , എ .സി ലത്തീഫ്, പ്രിൻസ് പ്ലാക്കൽ, ജോസ് വടക്കേ പറമ്പിൽ, സാജൻ പൂവന്നി കുന്നേൽ, ആൻറണി കുമ്പുക്കൽ, ജോ സി എടപാടി എന്നിവർ പ്രസംഗിച്ചു..
പൗരസമിതി കോഡിനേറ്റർ ജോർജ്ജ് തോമസ് സ്വാഗതവും സെക്രട്ടറി ജിമ്മി എടപ്പാടി നന്ദിയും പറഞ്ഞു.
No comments