പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. ചായ്യോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ സമീപത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.എം.ജി.എസ്.വൈ യുടെ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് , മടിക്കൈ, കിനാനൂർ - കരിന്തളം ഗ്രാമ പഞ്ചായത്തിലെ ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നത്.
പി.ഐ . യു , പി.എം.ജി.എസ്.വൈ (കാസർകോട്) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി മിത്ര റിപ്പോർട്ട് അവതരിപ്പിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം അബ്ദുറഹ്മാൻ ,കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് അംഗം ഷൈജമ്മ ബെന്നി, പഞ്ചായത്ത് അംഗം പി ധന്യ, മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സത്യ, എൻ. ഖാദർ എന്നിവർ സംസാരിച്ചു.
കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി കൺവീനറുമായ ടി. കെ രവി സ്വാഗതവും മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ വി പ്രകാശൻ നന്ദിയും പറഞ്ഞു.
ഫോട്ടോ: പ്രധാൻമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ ഭാഗമായി ചായ്യോം - കാഞ്ഞിരപ്പൊയിൽ റോഡ് പ്രവൃത്തി ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കുന്നു.
No comments