Breaking News

ഓട്ടോ ടാക്സി കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയ ഡ്രൈവറെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു


രാജപുരം: ഓട്ടോ ടാക്സിയിൽ സഞ്ചരിച്ച് മദ്യം വിൽക്കുന്നതിനിടെ ഡ്രൈവർ അറസ്റ്റിൽ. 18 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. കൊട്ടോടി പാലത്തിനു സമീപത്ത് വെച്ച് രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.പടിമരുത് സ്വദേശി  മാത്യു ജോസഫിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ്

പൊലീസ് പ്രതിയെ മദ്യ വിൽപ്പനക്കിടെ കയ്യോടെ പിടികൂടിയത്.

ഓട്ടോ ടാക്സി നിർത്തിയിട്ട് മദ്യം വിതരണം ചെയ്യുകയായിരുന്നു.മദ്യം ഗ്ലാസിൽ ഒഴിച്ചു നൽകുന്നതിനിടെയാണ് പൊലീസ് സംഘം അവിടെ എത്തിയത്.അതിനിടെ മദ്യം കഴിക്കാനെത്തിയയാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.പൊലീസിനെ കണ്ട് മാത്യു ജോസഫ് വാഹനവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തടഞ്ഞു വെക്കുകയായിരുന്നു. അര ലിറ്റർ വീതമുള്ള 36 കുപ്പി വിദേശ മദ്യമാണ് കണ്ടെത്തിയത് വാഹനത്തിൽ നിന്നും 2105 രൂപയും കണ്ടെടുത്തു.

No comments