Breaking News

പാലക്കുന്നില്‍ മദ്ധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടി മരിച്ചു


നടന്ന് പോകുന്നതിനിടെ മദ്ധ്യവയസ്‌ക്കന്‍ പാലക്കുന്നില്‍ ട്രെയിന്‍ തട്ടി മരിച്ചു. ആറാട്ടുകടവ് സ്വദേശി വി.എന്‍.ദിനേശന്‍ (51) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പള്ളം റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. നടന്ന് പോകുന്നതിനിടെ വെസ്റ്റ് കോസ്റ്റ് ഇടിച്ചതാണെന്നാണ് സംശയം. ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി.

No comments