Breaking News

സി.ഒ.എ കാസർഗോഡ് ജില്ലാ സമ്മേളനം ഫെബ്രുവരി 13ന്; വിപുലമായ സംഘാടക സമിതി രൂപീകരിച്ചു


പാലിയേറ്റീവ് ദിനത്തിൽകാരുണ്യ ധനസഹായം നല്‍കി സി.ഒ.എ ഒരു മാസം നീണ്ടു നില്ക്കുന്നജില്ലാ സമ്മേളന അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു.

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. നീലേശ്വരം നളന്ദ റിസോര്‍ട്ടില്‍ നടന്ന ചടങ്ങ് കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. പ്രതികാരമില്ലാതെ വാര്‍ത്തകള്‍ ചെയ്യുന്നതിലും, രാഷ്ട്രീയം കലര്‍ത്താതെ സത്യസന്ധമായി വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുന്നതിലും മാതൃകപരമായ പ്രവര്‍ത്തനമാണ് പ്രാദേശിക ചാനലുകള്‍ നടത്തുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു. പ്രാദേശിക ചാനലുകള്‍ക്കെതിരെ ട്രായ് റെഗുലേഷൻ വഴി കൊണ്ടുവരുന്ന നിയന്ത്രണത്തില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും, ഈ വിഷയം പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കേരള സർക്കാറിൽ നിന്ന് ലഭികേണ്ട ആനുകൂല്യങ്ങൾ    ലഭ്യമാക്കുന്നതിന് വേണ്ട സഹായം നല്കുമെന്നും എം.പി കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്ക് ഉറപ്പ് നല്‍കി. ആരോഗ്യ, വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിരവധി സേവനങ്ങള്‍ ചെയ്ത് വരുന്ന സി.ഒ.എ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം കരുണാ പാലിയേറ്റീവ് സെന്ററിന് സഹായധനം നല്‍കിയാണ് ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികൾക്ക് തുടക്കമിട്ടത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി .യിൽ നിന്ന് സഹായധനം കരുണപാലിയേറ്റീവ് കെയർ പ്രസിഡണ്ട് കെ.വി. പ്രസാദ് സെക്രട്ടറി രാജ് മോഹനൻ എന്നിവർ ഏറ്റുവാങ്ങി.സി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗംവും സിഡ്കോ പ്രസിഡന്റുമായ കെ.വിജയകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സി.ഒ.എ കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗവും KCCL ഡയരക്ടറുമായ എം. ലോഹിതാക്ഷന്‍, ജില്ലാ ട്രഷറര്‍ പ്രദീപ് കുമാര്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ അബ്ദുള്ള കുഞ്ഞി, സി.സി.എന്‍ എം.ഡി ടി.വി മോഹനന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.സി.ഒഎ ജില്ലാ സെക്രട്ടറി ഹരീഷ് പി.നായര്‍ സ്വാഗതവും, സി.ഒഎ നീലേശ്വരം മേഖല സെക്രട്ടറി ബൈജുരാജ് സി.പി നന്ദിയും പറഞ്ഞു. സംഘാടക സമിതി രക്ഷാധികാരിയായി സി.ഒ.എ സംസ്ഥാന നിര്‍വാഹക സമിതി അംഗവും സിഡ്‌കൊ പ്രസിഡന്റുമായ കെ.വിജയകൃഷ്ണന്‍ ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗത സംഘം ചെയര്‍മാനായി എം. ലോഹിതാക്ഷനേയും, വൈസ് ചെയര്‍മാന്മാരായി അജയന്‍ എം.ആര്‍, ഉസ്മാന്‍ പാണ്ഡ്യാല എന്നിവരേയും, ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി.നായരേയും

കണ്‍വീനറായി ബൈജുരാജ് സിപി, ട്രഷററായി പ്രദീപ് കുമാര്‍ കെ.എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനത്തിന്റെ വിജകരമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഫെബ്രുവരി 13 ന് പടന്നക്കാട് ബേക്കൽ ക്ലബ്ബിൽ വെച്ച് ജില്ലാ സമ്മേളനം നടക്കും.

No comments