പുതുക്കി പണിത കൊന്നക്കാട് മുഹ്‌യുദ്ദീൻ ജുമാമസ്ജിദിന്റെയും ഹയാത്തുൽ ഇസ്‌ലാം മദ്റസയുടെയും ഉൽഘാടനവും സാംസ്‌കാരിക സമ്മേളനവും ജനുവരി 23,24,25 തീയതികളിൽ
കൊന്നക്കാട്: പുതുക്കി പണിത കൊന്നക്കാട് മുഹ്‌യുദ്ദീൻ ജുമാമസ്ജിദിന്റെയും ഹയാത്തുൽ ഇസ്‌ലാം മദ്റസയുടെയും ഉൽഘാടനം ചൊവ്വാഴ്ച വൈകുന്നേരം നടക്കും
5 മണിക്ക് വിളമ്പരറാലിയും തുടർന്ന് ഉൽഘടനവും നടക്കും കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉൽഘാടനം നിർവഹിക്കും
പുതുതായി നിർമിച്ച സ്റ്റാഫ് കോട്ടെഴ്സിന്റെ ഉൽഘാടനം കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിക്കും.ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം സപ്പ്ലിമെന്റ് പ്രകാശനം നടത്തും തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം അമീർ ചീനമ്മാടത്തിന്റെ അധ്യക്ഷതയിൽ കൊന്നക്കാട് ഖത്തീബ് മുഹമ്മദ് റാശിദ് ഹിമമി സഖാഫി ഉൽഘാടനം ചെയ്യും ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തും
സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ, ഫാദർ ജോർജ് വെള്ളരിങ്ങാട്, മദനഗോപാൽ, പിസി രഘുനാഥൻ,പിജി ദേവ്, ടി പി തമ്പാൻ ,സാജൻ പുഞ്ച, ഹരികുമാർ,എ ടി ബേബി തുടങ്ങിയവർ സംസാരിക്കും യൂസുഫ് ചീനമ്മാടത്ത് സ്വാഗതം പറയും
രണ്ടാം ദിവസം അബ്ദുൽവഹാബ് സഖാഫി മമ്പാട് മതപ്രഭാഷണം നടത്തും .അവസാന ദിവസം കേരള ഫോക്‌ലോർ അക്കാഡമി വൈസ് ചെയർമാൻ ഡോ:കോയ കാപ്പാടിന്റെ നേതൃത്വത്തിൽ ഇശൽ നിലാവ് സദസ്സും സമാപന പ്രാർത്ഥനയ്ക്ക് സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ യും നേതൃത്വം നൽകും മുഹമ്മദലി കെ പിനന്ദിയും ആസിഫ് എം കെ നന്ദിയും പറയും
വാർത്ത സമ്മേളനത്തിൽ ഖത്തീബ് മുഹമ്മദ് റാശിദ് സഖാഫി, , അമീർ ചീനമ്മാടത്ത്, മുഹമ്മദലി, റഷീദ് കെ പി തുടങ്ങിയവർ പങ്കെടുത്തു
No comments