Breaking News

ബളാല്‍ ഭഗവതി ക്ഷേത്ര ഉത്സവം: മാലിന്യ സംസ്‌കരണത്തിന് ഹരിത ദേവാലയം പദ്ധതി


വെള്ളരിക്കുണ്ട് : ബളാല്‍ ഭഗവതി ക്ഷേത്രത്തില്‍ ഫെബ്രുവരി 7 മുതല്‍ നടക്കുന്ന പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള ഉത്സവ പരിപാടികളില്‍ മാലിന്യ സംസ്‌കരണത്തിന് അതീവ പ്രാധാന്യം നല്‍കുന്നു. വലിച്ചെറിയുന്ന  മാലിന്യങ്ങള്‍ യഥാവിധി ശേഖരിക്കുന്നതിന്  ഉത്സവപ്പറമ്പുകളില്‍ ഓലക്കൊട്ടകള്‍ മെടഞ്ഞ്  ഓരോ സ്ഥലത്തും സ്ഥാപിക്കുന്ന തിനായി 50ല്‍ പരം ഓല കൊട്ടകള്‍ മാതൃസമിതിയും കുട്ടികളും തയ്യാറാക്കി കഴിഞ്ഞു.ഉത്സവപ്പറമ്പിലെ കച്ചവടക്കാര്‍ പ്ലാസ്റ്റിക്കും, പ്ലാസ്റ്റിക് രഹിത മാലിന്യങ്ങളും തരംതിരിച്ച് പ്രത്യേകം ചാക്കിലായി സൂക്ഷിക്കുകയും  ആയത് സംസ്‌കരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുമെന്നും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നതിന് നടപടികള്‍ സ്വീകരിക്കും. ബളാല്‍  ഗ്രാമപഞ്ചായത്തുമായി സഹകരിച്ചാണ് മാലിന്യ സംസ്‌കരണം പരിപാടികള്‍ ഏര്‍പ്പെടുത്തുന്നത്.  ഐസ്‌ക്രീം അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരോട് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കര്‍ശന നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്സവ സ്ഥലം ശുചീത്വ മാലിന്യ രഹിത ദേവാലയം ആക്കുന്നതിനുള്ള നടപടിയില്‍ മുഴുവന്‍  ഭക്ത ജനങ്ങളും സഹകരിക്കണമെന്നും ആഘോഷ കമ്മിറ്റി  അഭ്യര്‍ത്ഥിച്ചു.

No comments