Breaking News

ജില്ലയിലെ കശുവണ്ടി വ്യവസായമേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം: കാഷ്യു മസ്ദൂർ സംഘം ബി.എം എസ് വാർഷിക സമ്മേളനം


കാര്യമായ വ്യവസായ സ്ഥാപനങ്ങൾ ഒന്നു ഇല്ലാത്ത കാസറഗോഡ് ജില്ലയിൽ ആയിരത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന കശുവണ്ടിവ്യവസായ ശാലകൾ കശുവണ്ടി ലഭ്യമാകാത്ത സാഹചര്യത്തിൽ അടച്ച്പൂട്ടൽ നേരിടുകയാണ് ഈ സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ കശുവണ്ടി ഫാമുകളിൽ നിന്നും സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിന്നും വിളവെടുക്കുന്ന കശുവണ്ടിക്ക് തറവില നിശ്ചയിക്കാനോ സംഭരിക്കാനൊ തയ്യാറാവാത്ത സ്ഥിതിവിശേഷമാണ് ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാർ ഡിപ്പാർട്ട്മെൻ്റ കശുവണ്ടിക്ക് തറവില നിശ്ചയിക്കണമെന്നും സംഭരിച്ച് ജില്ലയിലെ വ്യവസായ ശാലകൾക്ക് ലഭ്യമാക്കി കശുവണ്ടി വ്യവസായ മേഖലയെ സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കാഷ്യു മസ്ദൂർ സംഘം ബി എം എസ് ജില്ല വാർഷിക സമ്മേളനം ആവശ്യപ്പെട്ടു പ്രസിഡൻഡ് അഡ്വ: പി മുരളിധരൻ്റെ അദ്ധ്യക്ഷതയിൽ ബി.എം എസ് ജില്ല വൈസ് പ്രസിഡൻഡ് കെ.എ ശ്രീനിവാസൻ ഉൽഘാടനം ചെയ്തു ജില്ല വൈസ് പ്രസിഡൻഡ് ഭരതൻ കെ ആശംസ അർപ്പിച്ച് സംസാരിച്ചു പ്രവർത്തന റിപ്പോർട്ട് വിവി ബാലകൃഷ്ണൻ അവതരിപ്പിച്ചു വരവ് ചിലവ് കണക്ക് ട്രഷറർ ജലജാക്ഷി അവതരിപ്പിച്ചു ബി.എം എസ് സംസ്ഥാന വൈസ് പ്രസിഡൻഡായി തെരഞ്ഞെടുത്ത അഡ്വ പി മുരളീധരനെ ആദരിച്ചു രത്നാകരൻ വാഴക്കോട് ഷാൾ അണിയിച്ചു മിനി ശ്രീനിവാസൻ മെമൻ്റോ നൽകി ഭാരവാഹി തെരഞ്ഞെടുപ്പും സമാരോ പ് പ്രഭാഷണവും ജില്ല ജോ. സെക്രട്ടറി സുനിൽകുമാർ വാഴക്കോട് നിർവ്വഹിച്ചു മടിക്കൈ മേഖല വൈസ് പ്രസിഡൻഡ് കെ. ഭാസ്ക്കരൻ സംബന്ധിച്ചു ഭാരവാഹികളായി പ്രസിഡൻഡ് വിവി ബാലകൃഷ്ണൻ വൈസ് പ്രസിഡൻഡ്മാർ സുനിത കാസറഗോഡ് മുരളിധരൻ മിങ്ങോത്ത് ബിന്ദു കോട്ടപ്പാറ ശാലിനി പി. വി ജനറൽ സെക്രട്ടറി മിനി ശ്രീനിവാസൻ ജോ. സെക്രട്ടറിമാർ രത്നാകരൻ വാഴക്കോട് സുജാത കാസറഗോഡ് ചന്ദ്രകല കാസറഗോഡ് യമുന വാഴക്കോട് ട്രഷറർ ജലജാക്ഷി ഗംഗൈ എന്നിവരെ തെരഞ്ഞെടുത്തു മിനി ശ്രീനിവാസൻ സ്വാഗതവും രത്നാകരൻ വാഴക്കോട് നന്ദിയും രേഖപ്പെടുത്തി

No comments