Breaking News

അബുദാബിയിൽ ബളാന്തോട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു ആറ് ദിവസം മുൻപാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്


രാജപുരം: പിതാവിന്റെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് ഗൾഫിൽ തിരിച്ചെത്തിയതിന്റെ അഞ്ചാംനാൾ മകൻ കുഴഞ്ഞ് വീണ് മരിച്ചു. പനത്തടിയിലെ നിട്ടൂർ രാഘവൻ നായർ (56) ആണ് മരിച്ചത് . സ്വകാര്യാശുപത്രി ജീവനകാരനായിരുന്നു. ഇന്നലെ ഡ്യൂട്ടിക്ക് എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ഫോൺ വിളിച്ചിട്ടും എടുത്തിരുന്നില്ല. സഹപ്രവർത്തകർ ചെന്ന് നോക്കിയപ്പോഴാണ് വീണ് കിടക്കുന്നതായി കണ്ടത്. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.പിതാവായ പി.നാരായണ പൊതുവാൾ മരിച്ചതിന്റെ 41 ന്റെ ചടങ്ങുകൾ കഴിഞ്ഞ് മാർച്ച് 15 നാണ് തിരിച്ച് ഗൾഫിലേക്ക് പോയത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗൾഫിലുള്ള ബന്ധുക്കളും നാട്ടുകാരും. തമ്പായി അമ്മയാണ് മാതാവ്. ഭാര്യ: പി.ഗീതാകുമാരി .മക്കൾ: അനന്തു (ഗൾഫ്),അഞ്ജന മരുമകൻ: അരുൺകുമാർ (മാതമംഗലം). സഹോദരൻ:കെഎൻ വേണു.

No comments