സിദ്ധാര്‍ത്ഥന്റെ മരണം: എസ്എഫ്‌ഐയും ഭാഗമായി, കാമ്പസുകളില്‍ ആവര്‍ത്തിക്കാന്‍ പാടില്ല: എം വി ഗോവിന്ദന്‍
അഭിമന്യൂ വധക്കേസിലെ കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും എം വി ഗോവിന്ദ്രന്‍ ആവശ്യപ്പെട്ടു. കേസില്‍ വിചാരണ ത തുടങ്ങാനിരിക്കെയാണ് രേഖകള്‍ വിചാരണ കോടതിയില്‍ നിന്നും നഷ്ടപ്പെടുന്നത്. 2022 ല്‍ രേഖകള്‍ കാണാതായെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും മനസ്സിലാവുന്നത്. 2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും വിചാരണ തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആരാണോ ഉത്തരവാദി അവരെ കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബിജെപിയായി മാറുകയാണെന്ന ആരോപണവും എം വി ഗോവിന്ദന്‍ ഉയര്‍ത്തി. മറ്റ് സംസ്ഥാനങ്ങളിലെ പ്രവണത ഇവിടേയുമായി. നേതാക്കളെ പോലും ഉറപ്പിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിനാകുന്നില്ല. ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തിക്കുന്നുവെന്നും ഗോവിന്ദന്‍ പരിഹസിച്ചു.
No comments