Breaking News

കാഞ്ഞങ്ങാട് ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയിൽ സംഘടിപ്പിച്ച വടംവലി മത്സരം കനത്ത മഴയിലും ആവേശമായി


കാഞ്ഞങ്ങാട്: കനത്ത മഴയിലും ആവേശം ചോരാതെ വടംവലി മത്സരം. കാഞ്ഞങ്ങാട് ബസ് തൊഴിലാളി കൂട്ടായ്മ കോട്ടപ്പാറയിൽ സംഘടിപ്പിച്ച വടംവലി മൽസരം കാണാൻ പാതിരാത്രി കഴിഞ്ഞിട്ടും സ്ത്രികളും കുട്ടികളും അടക്കം വൻ ജനക്കൂട്ടം ഫൈനൽ മത്സരത്തിന് സാക്ഷിയായി.

 പുരുഷ വിഭാഗത്തിൽ ഐശ്വര്യ കാട്ടുകുളങ്ങര (ജിംഖാന മാവുങ്കാൽ ) നെ പരാജപ്പെടുത്തി നാമോ ഫ്രണ്ട്സ് കാഞ്ഞങ്ങാട് (കോസാമ്പി ബേത്തൂർപാറ) , ജോതാക്കളായി.   എകെജി പുല്ലൂർ, ഫ്രണ്ട്സ് നാരയും മൂന്നും നാലും സ്ഥാനങ്ങൾ നേടി.

വനിത വിഭാഗത്തിൽ  സിങ്ങിംഗ് ഫ്രണ്ട്‌സ് അരവത്ത് മട്ടൈ മനോജ് നഗർ കീക്കാനത്തെ പരാജയപ്പെടുത്തി.മൂന്നും നാലും സ്ഥാനങ്ങൾ  ടി സി ഗ്രന്ഥാലയം കുറ്റിക്കോൽ, ഫ്രണ്ട്സ് നാര ടീം മുകൾ നേടി. മടിക്കൈ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എ വേലായുധൻ മൽസരം  ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ജയേഷ് കാരാക്കോട്  അധ്യക്ഷനായി .വടംവലി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്  പ്രൊഫസർ  പി. രഘുനാഥ് മുഖ്യ അതിഥിയായി. സുനിൽകുമാർ വാഴക്കോട് ,ബിജു തുമ്പയിൽ, വി ബി സത്യാനാഥ് എന്നിവർ സംസാരിച്ചു. വിജിഷ് കാട്ടിപ്പൊയിൽ സ്വാഗതവും മിഥുൻ എരളാൽ നന്ദിയും പറഞ്ഞു. വടംവലി അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ പി അരവിന്ദാക്ഷൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഈ സീസണിൽ ഏറ്റവും കുടുതൽ വിജയം നേടിയ ലയൺ പെരിയക്കും  വനിത ടീംമാരായ മനോജ് നഗർ കീക്കാനത്തിനുള്ള  ജില്ലാ പ്ലെയേഴ്സ് വെൽഫെയർ സൊസൈറ്റിയുടെ ഓവറോൾ കീരീടം സൊസൈറ്റി പ്രസിഡൻ്റ് ഷിജിത്ത് മുക്കൂട്ട് ,സെക്രട്ടറി സമോജ് ആലക്കോട് എന്നിവർ ചേർന്ന് നൽകി. ബാബു കോട്ടപ്പാറ, പി.മനോജ് കുമാർ വാഴക്കോട്,സുധീഷ് ക്ലായി.എന്നിവർമൽസരം നിയന്ത്രിച്ചു. ബസ് തൊഴിലാളികളായ രതീഷ് കാലിക്കടവ്, വിനീഷ് അമ്പലത്തറ , അനീഷ് ഉദുമ , അനൂപ് കള്ളാർ , രഞ്ജിത്ത് ഓട്ടിയിടമാവ്, സുനീഷ് പുതിയകണ്ടം എന്നിവർ നേതൃത്വം നൽകി.



No comments