Breaking News

കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം വെയ്റ്റിംങ് ഷെഡിൽ എടത്തോട് വലിയമുറ്റം ബസ് സ്റ്റോപ്പിലാണ് മാലിന്യം തള്ളിയത്


വെള്ളരിക്കുണ്ട് : കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം ബസ് വെയ്റ്റിംഗ് ഷെഡിൽ ഉപേക്ഷിച്ച നിലയിൽ.ബളാൽ പഞ്ചായത്തിലെ 16/1 വാർഡുകളിൽപ്പെട്ട എടത്തോട് വലിയമുറ്റം ബസ്സ്റ്റോപ്പിലാണ് ഹരിത കർമ്മസേന അവർ വീടുകളിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ പ്ലാസ്റ്റിക്ക് ചാക്കിലാക്കി ബസ്റ്റോപ്പിൽ ഒഴിവാക്കിയത്. അവരുമായി ബദ്ധപ്പെട്ടപ്പോൾ അവർ പറയുന്നു ഇത് നിക്ഷേപിക്കാൻ ഉള്ള സ്ഥലം പഞ്ചായത്ത് അനുവദിച്ചു തന്നില്ല. അതുകൊണ്ട് ഇവിടന്ന് മാറ്റാൻ നിവർത്തി ഇല്ലായെന്ന്. മീറ്റിംഗ് കൂടണം എന്നാലെ ഇതിനു പരിഹാരം ഉണ്ടാക്കാൻ പറ്റൂവെന്ന് വാർഡ് മെമ്പറും പറയുന്നു. ബസ് കയറാൻ വരുന്നവർക്കും സ്കൂൾ കുട്ടികൾക്കും ഇത് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒരുമാസമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇതേ വെയിറ്റിംങ് ഷെഡിൽ തന്നെയാണ്.

No comments