Breaking News

ശക്തമായ കാറ്റിൽ അയൽക്കാരന്റെ റബ്ബർ മരം കടപുഴകി വീണ് മയ്യങ്ങാനത്ത് കർഷകൻ്റെ 30ഓളം കമുങ്ങുകൾ നശിച്ചു


പെരിയങ്ങാനം : അയൽക്കാരന്റെ റബ്ബർ മരം കടപുഴകി വീണ് കർഷകൻ്റെ 30 ഓളം കായ്ക്കുന്ന കമുങ്ങുകൾ പൂർണ്ണമായി നശിച്ചു. മയ്യങ്ങാനത്തെ കെ.രാമചന്ദ്രന്റെ കവുങ്ങുകളാണ് ശക്തമായ മഴയിലും കാറ്റിലും മരം പൊട്ടി വീണ് പൂർണ്ണമായി നശിച്ചത്. റമ്പർ മരങ്ങൾ കമുങ്ങിന് ഭീഷണിയാണെന്നും ശിഖരങ്ങൾ മുറിച്ച് മാറ്റണമെന്നു കാണിച്ച് 2 വർഷം മുൻപ് അയൽവാസിയോട് ആവശ്യപ്പെട്ടുവെങ്കിലും അത് ചെയ്യാത്തതിനാൽ ഗ്രാമപഞ്ചായത്തിൽ രാമചന്ദ്രൻ പരാതി നല്കിയിരുന്നു. അധികൃതർ നടപടി എടുക്കാത്തതിനാൽ തനിക്ക് വലിയ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചതെന്ന് രാമചന്ദ്രൻ പറഞ്ഞു.

No comments