Breaking News

യാത്രക്കാരുമായി ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, 12 പേർ കൊല്ലപ്പെട്ടു, 14 പേർക്ക് പരിക്ക്


ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ടെംപോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലി മേഖലയിലാണ് ദാരുണമായ അപകടം നടന്നത്. നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്നും അവരെ ഹെലികോപ്റ്ററിൽ എയിംസ് ഋഷികേശിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. 10 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബദരീനാഥ് റൂട്ടിൽ രുദ്രപ്രയാഗിൽ നിന്ന് 5 കിലോമീറ്റർ അകലെ റൈറ്റോലിയിലായിരുന്നു അപകടം. മരിച്ച 12 പേരിൽ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.


No comments