Breaking News

കനകപ്പള്ളി വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്ര കമാന വിഷയം ; ഹിന്ദു ഐക്യവേദി ബളാൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി


ബളാൽ: ബളാൽ പഞ്ചായത്തിലെ കനകപ്പള്ളിയിലുള്ള ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിന്റെ കമാനം ചില തൽപരകക്ഷികളുടെ ഇടപെടലിലൂടെ ഹൈക്കോടതി വിധിയുടെ മറവിൽ പഞ്ചായത്ത് അധികൃതർ എടുത്തുമാറ്റാൻ ശ്രമിക്കുന്നത് മലയോരമേഖലയിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ഇടയാകും എന്നും ആയതിനാൽ ഒരു സമവായത്തിലൂടെ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി നേതൃത്വത്തിൽ കനകപ്പള്ളി ശ്രീ വിഷ്ണുമൂർത്തി ചാമുണ്ഡേശ്വരി ദേവസ്ഥാന ഭരണസമിതിയുടെയും ,വിവിധ സമുദായ സംഘടന നേതാക്കളുടെയും ,ക്ഷേത്രഭരണ സമിതികളുടെയും വിവിധ ഹൈന്ദവ സംഘടനാ നേതാക്കളുടെയും സഹകരണത്തോടെ ബളാൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ  ധർണ്ണ നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് എസ്.പി ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പുറമ്പോക്കിൽ സ്ഥാപിച്ച അനധികൃതമായവയെല്ലാം നിരവധി കോടതി വിധികളുടെയും പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും നീക്കം ചെയ്യാം എന്നിരിക്കെ ക്ഷേത്രകമാനം മാത്രം നീക്കം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ഇടയിൽ വലിയ രീതിയിലുള്ള ചേരിതിരിവിന് ഇടയാകും എന്നും എസ് പി ഷാജി പറഞ്ഞു..

ക്ഷേത്രം പ്രസിഡൻറ് നാരായണന്റെ അധ്യക്ഷതയിൽ നടന്ന ധർണയിൽ സ്വാമി പ്രേമാനന്ദ ശിവഗിരി മഠം,അരമങ്ങാനം ഗണേഷ് തിയ്യമഹാസഭ സംസ്ഥാന പ്രസിഡൻറ്,  വാസുദേവൻ മല്ലിശ്ശേരി അഖില കേരള ക്ഷേത്രം ദേവസ്വം ഊരാളസഭ സംസ്ഥാന ജനറൽ സെക്രട്ടറി,രാംദാസ് വാഴുന്നവർ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതി,സൂര്യനാരായണഭട്ട് ബളാന്തോട് ജില്ല ബ്രാഹ്മണ പരിഷത്ത് ജനറൽ സെക്രട്ടറി/ഈശാനൻപിടാരാർസമുദായം ജനറൽ സെക്രട്ടറി,രജനി സുരേഷ്,ഹിന്ദു ഐക്യവേദി,സംസ്ഥാന സെക്രട്ടറി എ ശ്രീധരൻ ,കൊട്ടോടി ഗോവിന്ദൻ മാസ്റ്റർ,രാജൻ മൂളിയാർ,മോഹനൻ വാഴക്കോട്,തച്ചങ്ങാട് ഗോപാലകൃഷ്ണൻ ,രാജൻ കോയങ്കര,കെ വി കുഞ്ഞിക്കണ്ണൻ കളളാർ തുടങ്ങി ഹിന്ദു ഐക്യവേദി നേതാക്കളും 50 ഓളം ജില്ലയിലെ വിവിധ ക്ഷേത്രം ഭാരവാഹികളും പങ്കെടുത്തു. വിനു വി സ്വാഗതവും,ഷീല പി വി നന്ദിയും പറഞ്ഞു  തുടർന്ന് ഹിന്ദു ഐക്യവേദി നേതാക്കളും ,സമുദായ  നേതാക്കളും ,ക്ഷേത്ര ഭാരവാഹികളും പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കണ്ട് നിവേദനം സമർപ്പിച്ചു.

No comments