ബജറ്റിൽ അവഗണന ; മാലോത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേന്ദ്ര ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു
വെള്ളരിക്കുണ്ട് : കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു കൊടുത്തു പ്രതിഷേധിച്ചു.
പരിപാടി ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ലിബിൻ ആലപ്പാട്ട് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്, മൈനോരറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ അമ്പാട്ട്. ആൻഡ്രൂസ് വട്ടക്കുന്നേൽ, ജോബി കാര്യവിൽ, ബിജു കുഴിപ്പള്ളി,അരുൺ അറക്കതാഴെ, ആൽബിൻ മുളന്താനം, ശ്രീപാദ് ബളാൽ തുടങ്ങിയവർ സംസാരിച്ചു..
No comments