Breaking News

ഭീമനടിയിൽ നിന്നും കാണാതായ യുവാവിനെ ഗോവയിൽ കണ്ടെത്തി അന്വേഷണ സംഘം


ചിറ്റാരിക്കാൽ : ഭീമനടിയിൽ നിന്നും യുവാവിനെ കാണാതായ യുവാവിനെ ഗോവയിൽ കണ്ടെത്തി. കുറുഞ്ചേരിയിലെ ജിബിൻ കുര്യാക്കോസിനെ 33 യാണ് ചിറ്റാരിക്കാൽ എസ്.ഐ അരുണൻ, സീനിയർ സിവിൽ ഓഫീസർ ഷാജി യുടെയും നേതൃത്വത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ 24 ന് ഉച്ച മുതലാണ് കാണാതായത്. ഭീമനടിയിൽ ഡക്കറേഷൻ സ്ഥാപനം നടത്തുന്ന യുവാവ് കടയിൽ നിന്നും എങ്ങോട്ടോ പോയെന്ന പിതാവിന്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണത്തിൽ ഗോവയിൽ വെച്ച് യുവാവിൻറെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായതായി മനസിലാക്കി. ടവർ ലൊക്കേഷൻ ലഭിക്കുന്നതിന് പൊലീസ് കാത്ത് നിന്നെങ്കിലും ഇത് മനസിലാക്കിയ യുവാവ് മൂന്ന് ദിവസമായിട്ടും ഫോൺ ഓണാക്കിയില്ല. തുടർന്ന് പൊലീസ് ഫോൺ സ്വിച്ച് ഓഫായ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോട്ടോ കാണിച്ചതോടെ സ്ഥാപനത്തിലെ  ജീവനക്കാർ തിരിച്ചറിഞ്ഞു. യുവാവുമായി ഇന്ന് രാവിലെ ചിറ്റാരിക്കാലിലെത്തി. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.

No comments