Breaking News

പള്ളിക്കര ബേക്കൽ ഫോർട്ട് റിസോർട്ടിൽ നിന്നും വൻ ചീട്ടുകളി സംഘം പിടിയിൽ 252170 രൂപയും പിടിച്ചെടുത്തു


ബേക്കൽ: ബേക്കൽ ഫോർട്ട് റിസോർട്ടിൽനിന്നും പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 14 പേർ പിടിയിൽ. 2,52,170 രൂപയും കണ്ടെടുത്തു.  ബി.അബ്ദുൾ സലാം (45), കെ. എം.അബൂബക്കർ (49), എ.നൗഫൽ (35),  അഷറഫ് തായൽ (52),  ജോഷി മാത്യു (43),  കെ.ജാസിർ (24),  മുഹമ്മദ് റാഷിദ് (34),  ഹസ്സൻ അബു (68), ജാഫർ ഖാൻ (32),  വിജയൻ (45),  എം.കെ. സിദ്ധിഖ് (52),കുര്യാക്കോസ് (50),  കെ.മുരളീധരൻ (52),  മേഘരാജ് (32) എന്നിവരെയാണ് ബേക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ. പി .ഷൈനിൻ്റെ നേതൃത്വത്തിൽ എസ്.ഐ.വി.വി.സന്തോഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനിലൻ, ജിതേഷ് കുമാർ, പ്രദീപ്, അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് റിസോർട്ടിലെ മുറിയിൽ വെച്ച് ചീട്ടുകളിക്കിടെ പതിനാലംഗ സംഘം പിടിയിലായത്.

No comments