കരവിരുതിലൂടെ ' ചെടികൾ തയ്യാറാക്കി കുട്ടികൾ
ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ രാവണീശ്വരം എൻഎസ് എസ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കൊക്കോ ഡാമ തയ്യാറാക്കുന്ന പരിശീലനം നടന്നു .പൂർണമായും പ്ലാസ്റ്റിക് ഒഴിവാക്കി പായൽ ഉപയോഗിച്ച് ചെടികൾ തയ്യാറാക്കുന്ന രീതിയാണ് കൊക്കോ ഡാമ അഥമാ പായൽ പന്ത് ഒരു ജാപ്പനീസ് ചെടി നിർമ്മാണ രീതിയാണ് ഇത്. മണ്ണുകൊണ്ടും ചകരി ചോറു കൊണ്ടും ഫലഭൂരിഷ്ടമായ നടീൽ മിശ്രിതം തയ്യാറാക്കി അതിനെ തുണികൊണ്ട് പൊതിഞ്ഞ് പിന്നെ പായൽ കൊണ്ട് ആവരണം ഉണ്ടാക്കുന്ന രീതിയാണ് ഇത്.വളരെ കുറച്ചു മാത്രം ജലം മതി എന്നതാണ് ഇതിൻറെ സവിശേഷത. വീടുകളുടെയും ഓഫീസുകളുടെയും അകത്തളങ്ങളിൽ മനോഹരമായ രീതിയിൽ ചെടികൾ തൂക്കി സുന്ദരമാക്കാം. സ്ക്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ ജയചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ രാജി പദ്ധതി വിശദീകരിച്ചു. സയൻസ് അധ്യാപിക പ്രീതി ടി കുട്ടികൾക്ക് പരിശീലനം നൽകി. ഇതോടൊപ്പം വീടുകളിലും തൈകൾ ഉണ്ടാക്കി കുട്ടികൾക്ക് സ്വന്തമായി സാമ്പത്തിക സമാഹരണം നടത്തുക എന്നുള്ളതാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
No comments