ഉമ്മൻചാണ്ടി ദിനം സ്നേഹസാന്ത്വനവുമായ്.. കിനാനൂർ കരിന്തളത്ത് കിടപ്പുരോഗികളേയും ബളാലിൽ ഗാന്ധിഭവൻ അന്തേവാസികളേയും ചേർത്ത് പിടിച്ച് കോൺഗ്രസ് പ്രവർത്തകർ
വെള്ളരിക്കുണ്ട് : ജനസമ്പർക്ക പരിപാടിയിലൂടെ 10000 കണക്കിന് രോഗികളെ ചേർത്തുപിടിച്ച് സ്വാന്തനമേകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പതിനഞ്ചോളം കിടപ്പ് രോഗികളെ ഷാൾ അണിയിച്ചും കേക്ക് നൽകിയും വീടുകൾ എത്തി ആദരിച്ചു കോൺഗ്രസ് പ്രവർത്തകർ മാതൃകയായി ആദ്യകാല കോൺഗ്രസ് നേതാവ് വയോധികനായ ഊത്തപ്പാറ ജോസഫിനെയും ആദരിച്ചു.
കിനാനൂർ കരിന്തളം മണ്ഡലം 182, 183 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വം വഹിച്ചു. ചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. യോഗത്തിൽ ബെന്നി പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു കോഹിനൂർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജിജി കുന്നപ്പള്ളി, ബേബി വെള്ളംകുന്നേൽ,ജോസ് ചുമലപറമ്പിൽ, വിജി കിഴക്കുംകര,ബേബി കിഴക്കുംകര,ഗ്രാമപഞ്ചായത്ത് അംഗം സിൽവി ജോസഫ്,ചന്ദ്രൻ കളത്തിൽതൊടിയിൽ, ബേബി കൈതക്കുളം, നരിക്കുഴി റോയിച്ചൻ, ഷൈലജ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വെള്ളരിക്കുണ്ട് : യൂത്ത് കോൺഗ്രസ്സ് ബളാൽ മണ്ഡലംകമ്മറ്റി യുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് നേതാവും മുൻമുഖ്യമന്ത്രിയുമായഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികദിനം ആചരിച്ചു. മങ്കയത്തെ ഗാന്ധി ഭവനിലെ അശരണർക്ക് അന്നദാനം നടത്തി യാണ് പരിപാടി നടത്തിയത്.
അനുസ്മരണസമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ലിബിൻ ജേക്കബ്ബ് അധ്യക്ഷതവഹിച്ചു.
ജില്ലാ സെക്രട്ടറി മാർട്ടിൻ ജോർജ്ജ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി. അൻഡ്റൂസ് വട്ടക്കുന്നേൽ. വിനു കെ. ആർ. പുഴക്കരകുഞ്ഞിക്കണ്ണൻ നായർ. സാജൻ പൈങ്ങോട്ട്. അരുൺ ജോസ്. ലിറ്റോ തോമസ്. ജോബി കാര്യവിൽ. ഷനോജ്. രഞ്ജിത്ത് അരിങ്കല്ല്. ഗാന്ധി ഭവൻ മാനേജർ റോബി സണ്ണി എന്നിവർ പ്രസംഗി ച്ചു.
No comments