കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും ആലക്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ അരങ്ങത്തെ സി.മോഹനൻ (62) അന്തരിച്ചു
ആലക്കോട് : കോൺഗ്രസ് നേതാ വും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും ആലക്കോട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ അര ങ്ങത്തെ സി.മോഹനൻ (62) അന്തരി 218.
കരൾ സംബന്ധമായ അസുഖത്തെ ത്തുടർന്ന് കണ്ണൂരിലെ സ്വകാര്യാശു പ്രതിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.30നാണ് മരണം. സംസ്കാരം നാളെ രാവിലെ 11.30ന് ആലക്കോട് കോളി എൻ.എസ്.എസ്
ശ്മശാനത്തിൽ. പയ്യന്നൂർ സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടായി ആലക്കോടിന്റെ രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളി ൽ നിറസാന്നിധ്യമായിരുന്നു. 2015-20ലാണ് ആലക്കോട് പഞ്ചാ യത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം വഹിച്ചത്. അരങ്ങം വാ ർഡിൽ നിന്നാണ് പഞ്ചായത്തിലേക്ക് വിജയിച്ചത്. യു.ഡി.എ ഫിന്റെ മലയോരത്തെ പ്രമുഖ നേതാവായിരുന്നു. അരങ്ങം മ ഹാദേവ ക്ഷേത്രം ട്രസ്റ്റി ബോർഡ് മുൻ ചെയർമാനാണ്. കോ ൺഗ്രസ് ആലക്കോട് ബ്ലോക്ക് ജനറൽ സെക്രട്ടറിയായും പ്ര വർത്തിച്ചിരുന്നു. ആലക്കോട് പി.ആർ.രാമവർമ്മ രാജ ചാരിറ്റ ബിൾ ട്രസ്റ്റ് കൺവീനറായിരുന്നു. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റിലെ മിസ്റ്റർ വൈറ്റ് ലോൺട്രി ആന്റ് അയണിങ്ങ്
സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയും കേരള വ്യാപാരി വ്യ വസായി ഏകോപനസമിതി ആലക്കോട് യൂണിറ്റ് അംഗവുമാ യിരുന്നു. ഭാര്യ: ആലക്കോട് കളത്തിൽ കുടുംബാംഗം ലത (ആർ.ഡി ഏജന്റ് ആലക്കോട് പോസ്റ്റ് ഓഫീസ്). മക്കൾ: ശ്യാം മോഹൻ (അബുദാബി), മീര (ബാംഗ്ലൂർ). മരുമക്കൾ: അർച്ചന കോഴിക്കോട് (അബുദാബി), അഖിൽ അരങ്ങം (ബാംഗ്ലൂർ). പയ്യ ന്നൂരിലെ പരേതരായ എടവലത്ത് കുഞ്ഞിക്കണ്ണൻ നായരുടെ യും ചേടമ്പത്ത് കല്യാണിയമ്മയുടെയും മകനാണ്. സഹോദര ങ്ങൾ: ദാമോദരൻ (ബാംഗ്ലൂർ), ചന്ദ്രമതി, ലീല, വത്സല, ഹരിദാ സ് (എല്ലാവരും പയ്യന്നൂർ), പരേതരായ സി.ജനാർദ്ദനൻ (ചേമ്പ ർ ഓഫ് കൊമേഴ്സ് മുൻ ജില്ലാ പ്രസിഡണ്ട്), രാമചന്ദ്രൻ.
No comments