ബിരിക്കുളം എ യു പി സ്കൂൾ ചിങ്ങം 1 കർഷകദിനം ആചരിച്ചു
ബിരിക്കുളം എ യു പി സ്കൂൾ ചിങ്ങം 1 കർഷകദിനം ആചരിച്ചു. പിടിഎ പ്രസിഡൻറ് വിദ്യാധരൻ സിഅധ്യക്ഷത വഹിച്ച ചടങ്ങിൽമുൻ പി റ്റി എ പ്രസിഡണ്ടും, കർഷകനുമായ ജോസ് ടി വർഗീസ്, ദിനത്തിന്റെ പ്രാധാന്യം അനുസ്മരിച്ചുകൊണ്ട് പച്ചക്കറി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.യോഗത്തിൽ പ്രമോദ് പി , കുമാരി ആദ്യ പാർവ്വതി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജിജോ പി ജോസഫ് സ്വാഗതവും ശ്രീവിദ്യ പി നന്ദിയും പറഞ്ഞു.കുട്ടികളും അധ്യാപകരും പി ടി എ കമ്മിറ്റി അംഗങ്ങളും ചേർന്ന്സ്കൂൾ വളപ്പിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.
No comments