റാണിപുരം റോഡിൽ തുടർച്ചയായ അപകടം: പനത്തടിയിൽ സർവ്വകക്ഷിയോഗം ചേർന്നു
രാജപുരം : പനത്തടി ഗ്രാമ പഞ്ചായത്തിലെ പനത്തടി റാണിപുരം റോഡിൽ അപകടങ്ങള്‍ പതിവായ സാഹചര്യത്തിൽ അപകടം കുറക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആലോചിക്കുന്നത് വേണ്ടി പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദിൻ്റെ അധ്യക്ഷയിൽ യോഗം ചേർന്നു. ജി.എച്ച്.എസ്. എസ് ബളാംതോട് വച്ച് ചേർന്ന യോഗത്തിൽ പോലീസ്, ഗതാഗത വകുപ്പ്, റാണിപുരം വന സംരക്ഷണ സമിതി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം കുര്യാക്കോസ്,പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പത്മകുമാരി, പനത്തടി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ.ജെ ജെയിംസ്,കെ.കെ വേണുഗോപാൽ,എൻ വിൻസൻറ്, രാധാ സുകുമാരൻ സജിനി മോൾ, വെള്ളരിക്കുണ്ട് ആർ.ടി.ഒ മനോജ്, രാജപുരം എസ്.ഐ പ്രദീപ്കുമാർ, റാണിപുരം വനസംരക്ഷണസമിതി പ്രസിഡണ്ട് എസ് മധുസൂദനൻ, ട്രഷറർ എം കെ സുരേഷ്, ജി. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഗോവിന്ദൻ, പി.ടി.എ പ്രസിഡണ്ട് കെ. എൻവേണു,എസ്.എം.ടി.സി ചെയർമാൻ എം. സി മാധവൻ, റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ സെക്രട്ടറി ഷാജി ചാരാത്ത് , ഓട്ടോ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. അടിയന്തിരമായി പനത്തടി റാണിപുരം റോഡിൽ സൂചന ബോർഡുകൾ സ്ഥാപിക്കുവാൻ തീരുമാനമായി. അവധി ദിവസങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കാനും തീരുമാനിച്ചു. യോഗത്തിൽ ഉയർന്ന മറ്റു നിർദ്ദേശങ്ങൾ ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുവാനും, വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട് പനത്തടി ഗ്രാമപഞ്ചായത്തിൽ വിപുലമായ യോഗം വിളിച്ച് ചേർക്കുവാനും തീരുമാനിച്ചു.
No comments