ജില്ലയിലെ തല മുതിർന്ന ഗുരുസ്വാമിയായ ചീർക്കയം സ്വദേശി നാരായണൻ ഗുരുസ്വാമിയെ ആദരിച്ചു
വെള്ളരിക്കുണ്ട് : തൃശ്ശൂരിലേക്കുള്ള നാലമ്പല തീർത്ഥയാത്രയുടെ ഭാഗമായി ജില്ലയിലെ തല മുതിർന്ന ഗുരുസ്വാമിയായ ചീർക്കയം സ്വദേശി നാരായണൻ ഗുരുസ്വാമിയെ ആദരിച്ചു. ചീർക്കയം സ്വദേശി കനകരാജന്റെ നേതൃത്വത്തിലാണ് തീർത്ഥയാത്ര സംഘടിപ്പിച്ചത്.ഗുരുസ്വാമിയെ ആദരിക്കുന്ന ചടങ്ങിൽ ജനാർദ്ദനൻ പുങ്ങൻചാൽ, തളാപ്പൻ കൃഷ്ണൻ, ദാമോദരൻ നാട്ടക്കല്ല്, മധു ചീർക്കയം , അനൂപ് ചീർക്കയം, ഉമേഷ്, അഭിനവ്, സജീവൻ തുടങ്ങി തീർത്ഥാടക സംഘത്തിലെ എല്ലാവരും ഉണ്ടായിരുന്നു. ആദരവ് ഏറ്റുവാങ്ങിയതിനു ശേഷം ഇന്നത്തെ ജീവിത സാഹചര്യത്തെ എങ്ങനെ നല്ല രീതിയിൽ തരണം ചെയ്തു മുന്നോട്ടുപോകാം എന്നതിനെക്കുറിച്ച് സ്വാമി വിശദമായി തീർത്ഥാടക സംഘത്തിൽ ഉള്ളവരോട് സംസാരിച്ചു. നിരവധി ക്ഷേത്രങ്ങൾ സന്ദർശിച്ച് കൊണ്ടുള്ള ഇത്തരം തീർത്ഥാടന യാത്രകൾ വളരെ നല്ല അനുഭവമായിരുന്നു എന്നും, തിരക്കാർന്ന ഇന്നത്തെ ജീവിതരീതിയിൽ നിന്നും മനസ്സിന് ഉന്മേഷവും, ഉണർവും, സമാധാനവും നൽകുന്നതിന് ഇത്തരം യാത്രകൾ കൂടുതൽ ഉപകരിക്കുമെന്നും തീർത്ഥാടക സംഘത്തിലെ പ്രമുഖരും അഭിപ്രായപ്പെട്ടു.
No comments