Breaking News

പൊയിനാച്ചി പെരിയാട്ടടുക്കത്ത് ചാക്കിൽ കെട്ടി സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് എക്സൈസ് അധികൃതർ പിടികൂടി


പെരിയ: ചാക്കിൽ കെട്ടി സ്കൂട്ടറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് എക്സൈസ് അധികൃത പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. പനയാൽ പളളാരം സ്വദേശികളായ ടി.ഹരിസ് ( 52 ),ആസിഖ് (44) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 10.35 മണിയോടെ വാഹന പരിശോധനയ്ക്കിടെ പെരിയാട്ടടുക്കം പള്ളാരം വെച്ചാണ് ഇവരെ പിടികൂടിയത്.

കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെഎൽ 60 പി 5879 നമ്പർ സ്കൂട്ടിയും കസ്റ്റഡിലെടുത്തു. ഒന്നാം പ്രതിയായ ഹാരീസ് നിരവധി മയക്കുമരുന്ന് കേസിലെ പ്രതിയാണ്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എം ദിലീപ് നേതൃത്വത്തിൽ നടന്ന റെയ്ഡിൽ അസി എക്സൈസ് ഇൻപക്ടർ എം.രാജീവൻ, പ്രിവന്റീവ് ഓഫീസർ പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. നിഷാദ്, പി മനോജ്, കെ സിജു, സിവിൽ എക്സൈസ് ഓഫിസർവർ വി. ഡിജിത്ത് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിറിമാന്റുചെയ്തു

No comments