Breaking News

ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി


ചിറ്റാരിക്കൽ: ഈസ്റ്റ് എളേരി പഞ്ചായത്തിൽ ഗ്രന്ഥശാല വാരാചരണത്തിന് തുടക്കമായി. 14 വരെ നീളുന്ന വാരാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം അരിമ്പ എകെജി വായനശാലയിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കെ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് കെ വി ദാമോദരൻ അധ്യക്ഷനായി. പുതുക്കിയ ബൈലോ അവതരണം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ടിവി കൃഷ്ണനും, വായന പക്ഷാചരണ പദ്ധതി അവതരണം നേതൃസമിതി കൺവീനർ പിഡി വിനോദും നിർവഹിച്ചു. താലൂക്ക് കൗൺസിലർ ടിവി കുഞ്ഞപ്പൻ, ഗ്രന്ഥശാല സെക്രട്ടറി കെടിഎൻ രാഘവൻ, ജോയിൻ സെക്രട്ടറി വി കെ സുധാകരൻ എന്നിവർ പ്രസംഗിച്ചു. 

അമ്മ വായന പദ്ധതിയിൽ ജേതാക്കളായവരെ ചടങ്ങിൽ അനുമോദിച്ചു.

14 വരെ നീളുന്ന വാരാചരണ കാലത്ത് അംഗത്വ ക്യാമ്പയിൻ, പുസ്തക സമാഹരണം, വിവിധ കലാപരിപാടികൾ എന്നിവയും നടക്കും. 14 ന് ഗ്രന്ഥശാല ദിനത്തിൽ എല്ലാ ലൈബ്രറികളിലും രാവിലെ പതാക ഉയർത്തും. വൈകിട്ട് അക്ഷരദീപം തെളിയിക്കും.

No comments