മൗക്കോട് ഗവൺമെന്റ് എൽ പി സ്കൂളിൽ വർണ്ണകൂടാരം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു
പെരുമ്പട്ട : മൗക്കോട് ഗവൺമെന്റ് എൽ പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ.) ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പതിമൂന്ന് ഇടങ്ങളോടു കൂടിയ പ്രീ- സ്കൂൾ സ്റ്റാർസ് വർണ്ണ ണ്ണകൂടാരം വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പിസി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എസ്എസ്കെ കാസർഗോഡ് ഡിപിസി വിഎസ്. ബിജുരാജ് പദ്ധതി വിശദീകരണം നടത്തി. മുൻ പ്രധാനാധ്യാപകൻ കെ.പി. അച്യുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ.കെ. തങ്കച്ചൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, വെസ്റ്റ് എളേരി പഞ്ചായത്ത് അംഗങ്ങളായ. എം.വി.ലിജിന .ഇ. ടി.ജോസ് , കാസർഗോഡ് ഡി.പി.ഒ,കെ.പി.രഞ്ജിത്ത്, , ചിറ്റാരിക്കാൽ.എ.ഇ.ഒ, ടി.പി.രത്നാകരൻ, ചിറ്റാരിക്കാൽ ബിപിസി .വി.വി. സുബ്രഹ്മണ്യൻ ,
പ്രധാനാധ്യാപകൻ കെ.കെ.ഗണേഷ്, സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി, പിടിഎ പ്രസിഡന്റ് പി ഉമർ മൗലവി, എംപിടിഎ പ്രസിഡന്റ് . ഷംന മജീദ്, എസ്.എം.സി. ചെയർമാൻ . പിപി രവീന്ദ്രൻ, ഷാജി അറക്കക്കാലായിൽ, വി.വി. അബ്ദുൽ ഖാദർ, ഒകെ ബാലകൃഷ്ണൻ, പി. അബ്ദുറഹ്മാൻ, എം. അബൂബക്കർ, കെ പി. നാരായണൻ, കെവി. ഇബ്രാഹിംകുട്ടി, സി.ആർ.സി. കോഡിനേറ്റർമാരായ . സുചി ,സ്വാതി, സീനിയർ അസിസ്റ്റന്റ് കെ.മിനി , അന്നമ്മ മാത്യു എന്നിവർ സംസാരിച്ചു.
യുവ കവി . പ്രകാശം ചെന്തളം, യുവ കവയത്രി . ലിജിന കടുമേനി, യുവകലാകാരൻ . സാജൻ മാസ്റ്റർ, സ്വദേശി ക്വിസ് വിജയി മാസ്റ്റർ യധുനന്ദ് എന്നിവരെ യോഗത്തിൽ അനുമോദിച്ചു.
No comments