കാപ്പ നിയമം ലംഘിച്ചു; യുവാവിനെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു
കാസർകോട്: കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച യുവാവ് അറസ്റ്റിൽ. പെർള, കണ്ണാടിക്കാനത്തെ നവാസ് ഷെരീഫ് (34)നെയാണ് ബേക്കൽ പോലീസ് അറസ്റ്റു ചെയ്തത്. പുലർച്ചെ പട്രോളിംഗ് നടത്തുന്നതിനിടയിൽ പാലക്കുന്ന്, കോടികടപ്പുറത്തുവെച്ചാണ് അറസ്റ്റ്. നരഹത്യാശ്രമം ഉൾപ്പെടെ ആറോളം കേസുകളി ൽ പ്രതിയായ ഇയാൾക്കെതിരെ ജൂൺ മാസത്തിലാണ് ബദിയഡുക്ക പോലീസ് കാപ്പ ചുമത്തി നാടുകടത്തിയത്. ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്നായിരുന്നു ഉത്തരവ്. ഇത് ലംഘിച്ചാണ് പ്രതി പാലക്കുന്നിൽ എത്തിയതെന്ന് പോലീസ് പറഞ്ഞു.
No comments