Breaking News

വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച തുക കൈമാറി


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട്  താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ഗ്രന്ഥശാലകളിൽ നിന്ന്സമാഹരിച്ച 284360 രൂപയുടെ ചെക്ക്, താലൂക്ക്‌സെക്രട്ടറി എ.ആർ സോമൻ

സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഗ്രന്ഥാലോകം ചീഫ് എഡിറ്ററുമായ പി.വി.കെ പനയാലിന് കൈമാറി. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് കെ.വി.കുഞ്ഞിരാമൻ, സെക്രട്ടറി ഡോ. പി. പ്രഭാകരൻ,വൈസ് പ്രസിഡൻ്റ് കെ ശശിധരൻ, ജോ.സെക്രട്ടറി ടി.രാജൻ, പി.കെ മോഹനൻ പി.രാമചന്ദ്രൻ, അഹമ്മദ് ഹുസൈൻ,ഡി. കമലാക്ഷ, വി. ചന്ദ്രൻ, എ.കരുണാകരൻ എന്നിവർ സംസാരിച്ചു.

 കൗൺസിലിൻ്റെമുഖ മാസികഗ്രന്ഥാലോകം - 823 വാർഷിക വരിക്കാരെ ചേർത്തതിൻ്റെ തുക 411500 രൂപയുടെ ചെക്കും ലിസ്റ്റും കൈമാറി.

No comments