ബളാൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന സംരംഭകത്വ പരിശീലന ശില്പശാല സമാപിച്ചു
ബളാൽ: ബളാൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഏകദിന സംരംഭകത്വ പരിശീലന ശില്പശാല സമാപിച്ചു.
അഭിമാനകരമായ സ്വാശ്രയ ജീവിതത്തിനായി സ്വയം സജ്ജരാകാനും കുടുംബ ബജറ്റ് ലാഭകരമാക്കാൻ വേണ്ടിയും കുടുംബ വരുമാനം വർദ്ധിപ്പിക്കുവാൻ വേണ്ടിയും സ്വയം തൊഴിൽ യൂണിറ്റുകൾ ആരംഭിക്കുവാനുള്ള ഒരു പരിശീലനത്തിനും ഗുണമേന്മയുള്ള ഡിറ്റർജന്റ് ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുവാനും ഉള്ള ഒരു പരിശീലന പരിപാടിയായിരുന്നു. കെ കെ നാരായണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ശില്പശാല വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനത്തോടുകൂടി അവസാനിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ ഉദ്ഘാടനവും ആദ്യ വില്പനയും നടത്തി. വാർഡ് മെമ്പർ ശ്രീമതി അജിത എം അധ്യക്ഷയായിരുന്ന യോഗത്തിന്റെ സ്വാഗതം ആശംസിച്ചു സംസാരിച്ചത് പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ ആയിരുന്നു. കെ.കെ നാരായണൻ മാസ്റ്റർ, ശ്രീ സുരേഷ് മുണ്ടമണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ച യോഗത്തിന് നന്ദി പറഞ്ഞത് എൻഎസ്എസ് വളണ്ടിയർ ലീഡർ ആയ ക്രിസ്റ്റീന സെബാസ്റ്റ്യൻ ആണ്. നൂറോളം എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ ശ്രമഫലമായി വിപുലമായ രീതിയിൽ ഡിറ്റർജന്റ് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും വിപണനം നടത്തുകയും ചെയ്തു
No comments