'പൊട്ടിപൊളിഞ്ഞ ചോയ്യംകോട് - നീലേശ്വരം റോഡ് ഗതാഗത യോഗ്യമാക്കണം': കിനാനൂർ കരിന്തളം മണ്ഡലം നേതൃസംഗമം സമാപിച്ചു
ചോയ്യങ്കോട് : പൊട്ടി പൊളിഞ്ഞ ചോയ്യംകോട് -നീലേശ്വരം റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കിനാനൂർ കരിന്തളം മണ്ഡലം നേതൃസംഗമം ആവശ്യപ്പെട്ടു.
മലയോര ജനതയ്ക്ക് നീലേശ്വരം ഭാഗത്തേക്കുള്ള ഏറ്റവും പഴക്കമേറിയതും ഏറെ പ്രയോജനകരവുമായ പ്രധാന റോഡാണ് ഇടത്തോട് -നീലേശ്വരം റോഡ് ഈ റോഡ്ൻ്റെ പണി പല ഭാഗങ്ങളിലായ് മെക്കാഢം ചെയ്തുവെങ്കിലും ചോയ്യംകോട് മുതൽ നീലേശ്വരം വരെ പൊട്ടി പൊളിഞ്ഞ് നടന്ന് പോകാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. വളരെ വലിയ കുഴികൾ രൂപപ്പെട്ടതിനാൽ മഴ പെയ്താൽ വെള്ളം കെട്ടി നിന്ന് ബൈക്കുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നു. വൻദുരന്തം ഒഴിവാക്കുന്നതിനായ് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ജനകീയപ്രക്ഷോഭത്തിന് നേതൃത്വം നല്കാൻ കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് നേതൃസംഗമം തിരുമാനിച്ചു. വാർഡ് സമ്മേളനങ്ങൾ പൂർത്തീകരിച്ച് വാർഡ് പ്രസിഡൻ്റ് മാർക്ക് സ്വീകരണമൊരുക്കി കിനാനാനൂർ കരിന്തളം മണ്ഡലം കമ്മറ്റി കെ.പി.സി.സി യുടെ നിർദ്ദേശനുസരണം ചടുലമായ പ്രവർത്തനത്തിന് നേതൃത്വം നല്കാൻ വാർഡ് പ്രസിഡൻ്റമാർക്ക് സാധിക്കണമെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി മെമ്പർ കരിമ്പിൽ കൃഷ്ണൻ പറഞ്ഞു. വാർഡുകളിലെ വിഷയങ്ങൾ ഏറ്റെടുത്തു ജനങ്ങളോടൊപ്പം ച്ചേർന്ന് വാർഡിൻ്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് യൂണിറ്റ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തിക്കുന്നതിന് പുതുതായ തെരെഞ്ഞെടുത്ത പ്രസിഡൻ്റ് മാർക്ക് കഴിയട്ടെയെന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് കെ പി സി സി മെമ്പർ ശാന്തമ്മ ഫിലിപ്പ് പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ സി വി ഭാവനൻ, സി ഒ സജി, കെ പി ബാലകൃഷ്ണൻ , സി വി ഗോപകുമാർ,യു വി അബ്ദുൽ റഹ്മാൻ, ദിനേശൻ പെരിയങ്ങാനം, സി വി ബാലകൃഷ്ണൻ, അജയൻ വേളൂർ, ലിസ്സി വർക്കി, ജയകുമാർ ചാമക്കുഴി, കണ്ണൻ പട്ട്ളം, ബാലഗോപാലൻ കാളിയാനം, ശശി ചാങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
No comments