കരിന്തളത്ത് ഫിസിയൊ തെറാപ്പി സെന്റർ തുറന്നു ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു
കരിന്തളം: സാന്ത്വനം കുവൈറ്റ് കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിയുമായി ചേർന്ന് കരിന്തളം ഗവ: കോളെജ് കെട്ടിടത്തിനു സമീപം നിർമിച്ച ഫിസിയൊ തെറാപ്പി സെന്റെർ ഇ ചന്ദ്രശേഖരൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ.വി.സുരേശൻ റിപ്പോർട്ടവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലഷ്മി, കിനാനൂർ - കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി സിനിമാതാരം ചിത്രാ നായർ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ശകുന്തള , ടി.എസ്.ബിന്ദു. കരിന്തളം ഗവ: കോളേജ് പ്രിൻസിപ്പാൾ കെ.വിദ്യ. വരയിൽ രാജൻ . മനോജ് തോമസ് ,എസ് കെ ചന്ദ്രൻ, രാഘവൻ കൂലേരി ,അഡ്വക്കേറ്റ് കെ.കെ.നാരായണൻ,സി. പ്രഭാകരൻ , ഏ.ജെ. തങ്കച്ചൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. സാന്ത്വനം കുവൈറ്റ് രമേശൻ കരിക്കൻ സ്വാഗതവും സെക്രട്ടറി എൻ കെ നളിനാക്ഷൻ നന്ദിയും പറഞ്ഞു.
No comments