ആർ എം എസ് ഓഫീസുകൾ അടച്ചുപൂട്ടരുത് ; ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) ജില്ലാ സമ്മേളനം പരപ്പയിൽ നടന്നു
പരപ്പ : ആർ എം എസ് ഓഫീസുകൾ അടച്ചുപൂട്ടരുത് എഫ് എൻ പി ഒ ജില്ലാ കമ്മിറ്റി. ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) ജില്ലാ സമ്മേളനം പരപ്പയിൽ നടന്നു. സംഘാടകസമിതി ചെയർമാനും ഡിസിസി വൈസ് പ്രസിഡണ്ടുമായ ബി.പി.പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ കാസർഗോഡ് ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ എം എസ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സർക്കിൾ സെക്രട്ടറിമാരായ
കെ. വി.സുധീർകുമാർ, കെ.മഹേഷ്,അഖിലേന്ത്യാ സെക്രട്ടറി പി. യു. മുരളീധരൻ, സിജോ പി. ജോസഫ് (സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി), പുഷ്പരാജ് ചാങ്ങാട് (ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് )തുടങ്ങിയവർ സംസാരിച്ചു.
കെ. സുനിൽകുമാർ സ്വാഗതവും എം. കെ. പുഷ്പരാജൻ നന്ദിയും അറിയിച്ചു. സർവീസിൽ നിന്ന് റിട്ടയർ ചെയ്ത അംഗങ്ങൾക്കുള്ള യാത്രയയപ്പും വിവിധ മേഖലകളിൽ മികവ് തെളിയിച്ച, അംഗങ്ങളുടെ കുട്ടികൾക്കുള്ള അനുമോദനവും സമ്മേളനത്തോടനുബന്ധിച്ച് നടന്നു. കാഞ്ഞങ്ങാട്,കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
FNPO ജില്ലാ കോഡിനേഷൻ കമ്മിറ്റി ചെയർമാനായി ബി.പി.പ്രദീപ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു.
പി.വി. നാരായണൻ (വർക്കിംഗ് ചെയർമാൻ),
കീർത്തികൃഷ്ണൻ എം. (കൺവീനർ),
കെ. സുനിൽകുമാർ (ട്രഷറർ), എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു. പോഷക സംഘടന സെക്രട്ടറിമാരായി
കീർത്തി കൃഷ്ണൻ എം.(P3),പ്രശാന്ത് കെ.(P4), എം. ബാലകൃഷ്ണൻ നമ്പ്യാർ (NUGDS) എന്നിവരെ തെരഞ്ഞെടുത്തു.
No comments