വെള്ളരിക്കുണ്ട് YMCA യും കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയുടെയും നേതൃത്വത്തിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് YMCA യും കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയുടെയും നേതൃത്വത്തിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു .
വെള്ളരിക്കുണ്ട് YMCA ഹാളിൽ ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയംഉദ്ഘാടനം ചെയ്തു . വൈഎംസിഎ പ്രസിഡണ്ട് കെ.എ. സാലു അധ്യക്ഷത വഹിച്ചു. ഐഷാൽ മെഡിസിറ്റി ജനറൽ മാനേജർ മുഹമ്മദ് ഷമീ , ഡോ ശിവരാജ് ,സിബി വാഴക്കാലയിൽ , ബാബു കല്ലറക്കൽ , മേഴ്സിക്കുട്ടി വിലങ്ങേൽ, സജി കല്ലേന്താനം എന്നിവർ സംസാരിച്ചു. വൈഎംസിഎ സെക്രട്ടറി, സജി പൊയ്കയിൽ സ്വാഗതവും ട്രഷറർ ജെയിംസ് പൂവ്വത്തുംമുട്ടിൽ നന്ദിയും പറഞ്ഞു.
No comments