Breaking News

കാറിൽ കടത്തിയ മദ്യവുമായി രണ്ടുപേർ ഹൊസ്ദുർഗ് എക്‌സൈസ് സംഘത്തിന്റെ പിടിയിൽ


കാഞ്ഞങ്ങാട് : കാറിൽ കടത്തി വരികയായിരുന്ന കർണാടക നിർമ്മിത മദ്യവുമായി രണ്ടുപേർ ഹോസ്ദുർഗ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മഞ്ചേശ്വരം ബംബ്രാണ കിദൂരിലെ മിതേഷ്, ബംബ്രാണ് കളത്തൂർ ചെക്ക് പോസ്റ്റ് സമീപത്തെ പ്രവീൺകുമാർ എന്നിവരെയാണ് ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം ദിലീപും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.55 മണിയോടെ പെരിയട്ടടുക്കത്ത് വെച്ച് എം.എച്ച് 14 ബി സി 4876 കാറിൽ കടത്തി കൊണ്ടുവന്ന 86.4 ലിറ്റർ കർണാടക നിർമ്മിത മദ്യവും വാഹനവും കസ്റ്റഡിയിലെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. രാജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. മനോജ്, സിജു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിജിത്ത് ഹോസ്ദുർഗ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സനൽ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

No comments