Breaking News

അമിത്ഷായെ മന്ത്രിസഭയിൽ നിന്നും പുറത്താക്കുക ; കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ചേർന്നു


രാജപുരം : കേരളാ ആദിവാസി കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം ചുള്ളിക്കര രാജീവ് ഭവനിൽ ചേർന്നു. യോഗത്തിൽ ജില്ല പ്രസിഡണ്ട് പി കെ  രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി രാജീവൻ ചീരോൽ സ്വാഗതം പറഞ്ഞു. മാധവൻ .എച്ച് , സുകുമാരൻ , ജനാർദ്ധനൻ, ലീല എന്നിവർ സംസാരിച്ചു . അംബേദ്കർ ഞങ്ങൾക്ക് ദൈവത്തെപോലെയാണെന്നും ബാബാ സാഹേബ് അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും കേരളാ ആദിവാസി കോൺഗ്രസ് പ്രവർത്തകർ ഒന്നടങ്കം ആവശ്യപ്പെട്ടു .യോഗി സർക്കാർ അംബേദ്കറുടെ പേര് മാറ്റിയതിന് എതിരെയും യോഗം പ്രതിക്ഷേതം അറിയിച്ചു.

No comments