Breaking News

ബളാൽ അംബിക നഗർ സേവാസമിതി സ്ഥാപക അംഗവും സാമൂഹിക പ്രവർത്തകനുമായ സൂരജ് സി മുണ്ടാത്തിന്റെ അകാല വിയോഗത്തിൽ അനുശോചനയോഗം ചേർന്നു


ബളാൽ : ഖത്തറിൽ  വെച്ചു ഹൃദയാഘാതം മൂലം മരണപെട്ട ബളാൽ  അംബിക നഗർ സേവാസമിതി സ്ഥാപക അംഗവും  സാമൂഹിക പ്രവർത്തകനുമായ  സൂരജ് സി മുണ്ടാത്തിന്റെ അകാല വിയോഗത്തിൽ  അനുശോചനയോഗം ചേർന്നു.ബളാൽ എൻ.എസ് എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ അംബികാ നഗർ സേവാസമിതി അംഗം എം മണികണ്ഠന്റെ അദ്ധ്യക്ഷതയിൽ  വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  ,ഡോ. വിനീഷ് കുമാർ കെ.വി (അംബികാനഗർ സേവാസമിതി), എം കുഞ്ഞിരാമൻ (ബാലഗോകുലം ),സി വി ശ്രീധരൻ (ബളാൽ ഭഗവതി ക്ഷേത്ര വികസന സമിതി), സി നാരായണൻ നായർ(എൻ.എസ്.എസ് കരയോഗം), കെ മാധവൻ നായർ (ഉദയം പുരുഷ സ്വയം സഹായസംഘം) എന്നിവർ ബളാലിലെ വിവിധ മേഖലകളിൽ സൂരജ് നടത്തിയ സേവന പ്രവർത്തനങ്ങളും,  അശരണരുടെ ഉന്നമനത്തിനായി നടത്തിയ ഇടപെടലുകളെ കുറിച്ച് അനുസ്മരണം നടത്തി

No comments