സിപിഐ എം എളേരി ഏരിയാ കമ്മിറ്റിയംഗമായിരുന്ന അരിമ്പയിലെ എൻ ശ്രീധരന്റെ എട്ടാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു
ചിറ്റാരിക്കാൽ : സിപിഐ എം എളേരി ഏരിയാ കമ്മിറ്റിയംഗമായിരുന്ന അരിമ്പയിലെ എൻ ശ്രീധരന്റെ എട്ടാം ചരമവാർഷികദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വെള്ളി രാവിലെ അരിമ്പ എകെജി വായനശാല പരിസരത്ത് എൻ ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ ലോക്കൽ സെക്രട്ടറി എൻ ശിവദാസൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു.അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. വി രവീന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം സി ജെ സജിത്ത് ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ടി കെ സുകുമാരൻ, സ്കറിയ അബ്രഹാം, പി കെ മോഹനൻ, എൻ വി ശിവദാസൻ, വി വി അജയൻ എന്നിവർ സംസാരിച്ചു കെ വി ദാമോദരൻ സ്വാഗതവും കെ ജനാർദനൻ നന്ദിയും പറഞ്ഞു
No comments