അകാലത്തിൽ വിട്ടുപിരിഞ്ഞ കാരാട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി തോടംചാലിന്റെ നാല്പത്തിയൊന്നാം ചരമദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു
പരപ്പ : കാരാട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി തോടംചാലിന്റെ നാല്പത്തിയൊന്നാം ചരമദിനത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. തുടർന്ന് കുടുംബ സഹായധനം അദ്ദേഹത്തിന്റെ വീട്ടിലെത്തി അമ്മയ്ക്കു കൈമാറി. ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ, കെപിസിസി അംഗം ശാന്തമ്മ ഫിലിപ്പ്, ഡിസിസി അംഗം സി. വി. ഭാവനൻ, മണ്ഡലം പ്രസിഡണ്ട് മനോജ് തോമസ്, ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി. ഒ. സജി, കെ. പി. ചിത്രലേഖ ബാലകൃഷ്ണൻ മാണിയൂർ, കാനത്തിൽ ഗോപാലൻ നായർ, നൗഷാദ് കാളിയാനം, ബാലഗോപാലൻ കാളിയാനം, ഷെരീഫ് കാരാട്ട്, കണ്ണൻ പട്ളം, കുഞ്ഞികൃഷ്ണൻ കക്കാണത്ത് മറ്റു കോൺഗ്രസ് നേതാക്കന്മാർ സഹപ്രവർത്തകർ തുടങ്ങിയവർക്കൊപ്പം അനുസ്മരണ യോഗത്തിലും കുടുംബ സഹായധന കൈമാറ്റ ചടങ്ങിലും പങ്കെടുത്തു.
No comments