Breaking News

കൊന്നക്കാട് സെന്റ് മേരീസ് ദേവലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കം കുറിച്ച് ഫാദർ ജോർജ് വെള്ളരിങ്ങാട്ട് കൊടിയേറ്റി


കൊന്നക്കാട് : കൊന്നക്കാട് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി. വെള്ളി വൈകിട്ട് ഫാദർ ജോർജ് വെള്ളരിങ്ങാട്ട് കൊടിയേറ്റി. ഫാദർ പ്രിൻസ് ആനാനിക്കൽ കുർബാനയ്ക്ക് നേതൃത്വം നൽകി.ശനി വൈകിട്ട് 4.30ന് നടക്കുന്ന കുർബാന്ക്ക് ഫാദർ ജോസഫ് വയലുങ്കൽ നേതൃത്വം നൽകും.വിശ്വാസ പ്രഘോഷണ പ്രദക്ഷിണവും ഉണ്ടാകും. സമാപന ദിവസസമായ ഞായർ വിവിധ ചടങ്ങുകൾക്ക് ഫാദർ കുര്യാക്കോസ് പ്ലാവ്നിൽക്കുംപറമ്പിൽ, ഫാദർ ജോർജ് വെള്ളരിങ്ങാട്ട്, ഫാദർ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവർ കാർമികത്വം വഹിക്കും.പകൽ ഒന്നിന് സ്നേഹ വിരുന്നോടെ സമാപനം.

No comments